വയനാട്: മുത്തങ്ങ ഭൂസമരത്തിന് ശേഷം ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ വയനാട്ടിൽ  ഭൂസമരംശക്തമാകുന്നു. ഇരുളം മരിയനാട്ടെ വനം വകുപ്പിന്റെ കൈവശമുള്ള ഭൂമിയിലാണ് ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ കുടിൽ കെട്ട് സമരം ആരംഭിച്ചിട്ടുള്ളത്. അർഹമായ വനഭൂമി പതിച്ചു നൽകുന്നതിലെ അനാസ്ഥയാണ് കുടിൽ കെട്ടൽ സമരത്തിലേക്ക് നയിച്ചതെന്ന് സംഘടനകൾ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വയനാട്ടിൽ വനംവകുപ്പിന് കീഴിലുള്ള വനവികസന  കോർപ്പറേഷന്റെ  കൈവശമുണ്ടായിരുന്നു 235 ഏക്കറോളം വരുന്ന ഇരുളം മരിയനാട്ടെ കാപ്പിത്തോട്ടത്തിലാണ്  ആദിവാസികൾ കുടിൽ കെട്ടൽ സമരമാരംഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്താനാണ് ആദിവാസി ഗോത്രമഹാസഭ, ഇരുളം ഭൂസമരസമിതി തുടങ്ങിയ സംഘടനകളുടെ തീരുമാനം. നിലവിൽ 100 കണക്കിന് കുടുംബങ്ങൾ ഇവിടെ കുടിൽ കെട്ടി കഴിഞ്ഞു. നിക്ഷിപ്ത വനഭൂമി പതിച്ചു നൽകുന്നതിലെ അനാസ്ഥയാണ് കുടിൽ കെട്ടൽ സമരത്തിലേക്ക് നയിച്ചതെന്നാണ് സംഘടനകൾ ആരോപിക്കുന്നത്. 

Read Also: സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ അനുവദിക്കില്ല; തൃക്കാക്കര വിജയം യു.ഡി.എഫിന് കൂടുതല്‍ ഊര്‍ജം പകരുമെന്ന് വി ഡി സതീശൻ


ഇതിനിടെ തോട്ടം ഭൂരഹിതർക്ക് കൈമാറാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തതോടെ കെ.എഫ്.ഡി.സി. പദ്ധതി അവസാനിപ്പിച്ചിരുന്നു. തുടർന്ന് ഇവിടുത്തെ  100 ൽ ഏറെ വരുന്ന തൊഴിലാളികൾ ആനുകൂല്യങ്ങൾ നൽകാനുണ്ടെന്നപേരിൽ ഭൂമിക്ക് മേൽ  തർക്കമുന്നയിച്ചതോടെ ആദിവാസികൾക്ക് ഭൂമി പതിച്ചു നൽകുന്നത് നീട്ടികൊണ്ടുപോകുകയായിരുന്നുവെന്ന് ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ പറഞ്ഞു. ഭൂമിക്ക് വേണ്ടി മുത്തങ്ങയിൽ പോലീസ് നടപടിയിലൂടെ ഇറക്കപ്പെട്ടവരും ജയിലിലായരു മുൾപ്പടെയുള്ള ഭൂരഹിതരായ ആദിവാസികളാണ് മരിയനാട്ടെ സമരഭൂമിയിൽ ഉള്ളത്. 


സമരത്തിന്റെ ഭാഗമായി പലർക്കും ലഭിച്ച ഭൂമി കൃഷിയോഗ്യമോ വാസയോഗ്യമോ അല്ലാത്തതും ഇവരെ മരിയനാട്ടെ തോട്ട ഭൂമി കൈയ്യേറി കുടിൽ കെട്ടാൻ പ്രേരിപ്പിച്ച  ഘടകമാണ്. മുത്തങ്ങയിൽ നിന്നും കുടിയിറക്കപ്പെട്ടവർക്ക് മേപ്പാടി, വെള്ളരിമലയിൽ നൽകിയ 100 ഏക്കർ ഒഴികെ യുള്ള ഭൂമി വാസയോഗ്യവും കൃഷിയോഗ്യവുമല്ല. കൃഷിയോഗ്യമായ ഭൂമി മുത്തങ്ങയിൽ നിന്നും കുടി യിറക്കപ്പെട്ടവർക്ക് മുൻഗണന നൽകി പുനരധിവാസ പദ്ധതി പുനരാരംഭിക്കണമെന്നതുകൂടിയാണ് സമരക്കാരുടെ ആവശ്യം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.