കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം. മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു പൊതു താൽപര്യ ഹ‍ർജിയും ഹൈക്കോടതിയിൽ സമ‍‍ർപ്പിക്കപ്പെട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവീൻ ബാബുവിന്റെ ഭാര്യയും തഹസിൽദാരുമായ കെ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹ‍ർജി നൽകിയത്. നവീൻ ബാബുവിന്റേത് ആത്മഹത്യയാണെന്ന പോലീസിന്റെ നി​ഗമനം തങ്ങൾ വിശ്വസിക്കുന്നില്ലെന്നും കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന് സംശയിക്കുന്നുവെന്നും മഞ്ജുഷ നൽകിയ ഹർജിയിൽ പറയുന്നു.


ALSO READ: നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഹൈക്കോടതിയിൽ ഹർജി നൽകി നവീൻ ബാബുവിന്റെ ഭാര്യ


പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കാര്യമായ യാതൊരു പുരോ​ഗതിയും അന്വേഷണത്തിൽ ഉണ്ടാക്കാനായിട്ടില്ല. സിസിടിവി അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നില്ല. യഥാർഥ തെളിവുകൾ മറയ്ക്കാനും പ്രതിയെ രക്ഷിക്കാനുള്ള വ്യാജ തെളിവുകൾ സൃഷ്ടിക്കാനുമാണ് അന്വേഷണ സംഘത്തിന് വ്യ​ഗ്രതയെന്ന് സംശയിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.


മരണത്തിന് ശേഷമുള്ള ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലെ വീഴ്ചയും മനപൂർവമെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. അടുത്ത ബന്ധുവിന്റെ സാന്നിധ്യം പോലുമില്ലാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് കൊലപാതകം മറച്ചുവയ്ക്കാനായിരുന്നുവെന്ന് സംശയിക്കുന്നു. അതിനാൽ, നവീൻ ബാബുവിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സിബിഐ അന്വേഷണം വേണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.