ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ മരണം: കുടുംബത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Kannur ADM Naveen Babu Death: ഇതാദ്യമായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നത്.
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന സ്പെഷ്യൽ അന്വേഷണ സംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ഇന്നലെ പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Also Read: ഭൂമി വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടികൾ തട്ടിയ പ്രതി അറസ്റ്റിൽ
പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കുന്നത്. നവീൻ ബാബുവിന്റെ വീട്ടിലെത്തിയായിരിക്കും അന്വേഷണ സംഘം മൊഴിയെടുക്കുന്നത്. നവീന്‍ ബാബുവിന്‍റെ ഭാര്യ, സഹോദരന്‍ പ്രവീണ്‍ ബാബു തുടങ്ങിയവരുടെ മൊഴിയായിരിക്കും ഇന്ന് രേഖപ്പെടുത്തുക. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നത്. പി പി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെ സമഗ്രമായ അന്വേഷിക്കണമെന്നാണ് സഹോദരനടക്കമുള്ളവർ ആവശ്യപ്പെട്ടിരിക്കുന്നത്.
നവീന്‍ ബാബു അത്മഹത്യ ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും കാര്യങ്ങള്‍ ഭാര്യ മഞ്ജുഷയോട് പറഞ്ഞിരുന്നോ എന്നതായിരിക്കും പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദിച്ചറിയുക. കണ്ണൂര്‍ കളക്ടറെ കുറിച്ച് നവീന്‍ ബാബു പറഞ്ഞിരുന്ന കാര്യങ്ങളും പ്രത്യേക അന്വേഷണ സംഘം ചോദിക്കും. കളക്ടറുമായി നവീന്‍ ബാബുവിന് ഒരു ആത്മബന്ധവും ഉണ്ടായിരുന്നില്ലെന്ന് ഭാര്യ നേരത്തേ പറഞ്ഞിരുന്നു.
Also Read: മൂന്നാം ടി20 യിൽ ഇന്ത്യയുടെ കിടിലൻ തിരിച്ചുവരവ്; രക്ഷകനായത് തിലക് വർമ്മ
ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ കുടുംബത്തിനായി ഹാജരായ അഭിഭാഷകന്‍ പ്രത്യേക അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്താത്തതില്‍ പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താനുള്ള തീരുമാനം വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.