ലോക്ക്ഡൌൺ ലംഘനമാരോപിച്ച് കേസെടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് അടൂര്‍ പ്രകാശ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 


#കോൺഗ്രെസ്സുകാർക്ക് ഈ കൊറോണക്കാലത്ത് #രാഷ്ട്രീയം പറയാൻ അനുവാദം ഉണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. എന്നാലും പറയാം! എന്ന ആമുഖത്തോടെയാണ് പോസ്റ്റ്‌. 


തനിക്കെതിരെ ലോക്ക്ഡൌൺ ലംഘനത്തിന് എതിരെ പോലീസ് കേസ്സെടുത്തതായി മാധ്യമങ്ങളിലൂടെ അറിഞ്ഞതായി അദ്ദേഹം പോസ്റ്റില്‍ പറയുന്നു. 


ഇന്ന് രാവിലെ നെടുമങ്ങാട് ലോയേഴ്‌സ്‌ കോൺഗ്രസ് വക്കീൽ ഓഫീസുകളിൽ ജോലിചെയ്യുന്ന ക്ളാർക്കുമാരുടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 


സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഈ ലഘു ചടങ്ങ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.


അടൂര്‍ പ്രകാശിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം: 


#കോൺഗ്രെസ്സുകാർക്ക് ഈ കൊറോണക്കാലത്ത് #രാഷ്ട്രീയം പറയാൻ അനുവാദം ഉണ്ടോയെന്ന് എനിക്ക് സംശയമുണ്ട്. എന്നാലും പറയാം!
എനിക്കെതിരെ ലോക്ക്ഡൌൺ ലംഘനത്തിന് എതിരെ പോലീസ് കേസ്സെടുത്തതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു.
ഇന്ന് രാവിലെ നെടുമങ്ങാട് ലോയേഴ്‌സ്‌ കോൺഗ്രസ് വക്കീൽ ഓഫീസുകളിൽ ജോലിചെയ്യുന്ന ക്ളാർക്കുമാരുടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തതിനാണ് കേസ്.
സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഈ ലഘു ചടങ്ങ് നടന്നത്. രാവിലെ നടന്ന പരിപാടിക്ക് കേസ്സെടുക്കാൻ അപ്പോഴെങ്ങും പോലീസിന് തോന്നാതെ ഉച്ചക്ക് ശേഷമാണ്‌ പോലീസിന് 'ചട്ട ലംഘനം' ബോധ്യപ്പെട്ടത്.


#ഇനി_കൊറോണക്കാലത്തെ #രാഷ്ട്രീയം:


ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികള്‍ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശമുള്ളപ്പോൾ കഴിഞ്ഞ ദിവസ്സം സാലറി ചലഞ്ചിനെതിരെ പ്രതിഷേധിച്ച അധ്യാപക സംഘടന ജനറല്‍ സെക്രട്ടറി പ്രധാന അധ്യാപകനായ പോത്തൻകോട്ടെ സർക്കാർ പ്രൈമറി സ്‌കൂളില്‍ ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ ചെറിയ കുട്ടികൾ ഉൾപ്പെടെ നൂറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് രാഷ്ട്രീയ പ്രേരിതമായ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.


കോവിഡ് ബാധിച്ച് ഒരാൾ മരണപ്പെടുകയും, മറ്റൊരാൾ ചികിത്സയിൽ കഴിയുകയും ചെയ്‌ത പ്രദേശത്ത് സാമൂഹ്യ അകലം പാലിക്കാതെയും നിയന്ത്രണങ്ങള്‍ ലംഘിച്ചും നടത്തിയ ഈ പരിപാടി ചട്ടലംഘനം ആണെന്നും മന്ത്രിക്കു എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിൽ പോത്തൻകോട് പോലീസ് സ്റ്റേഷന് മുമ്പിൽ ഇന്നു മുതൽ സമരം ആരംഭിച്ചിരിക്കുകയാണ്.


ഡിസിസി‌ പ്രസിഡന്റ് ശ്രീ. നെയ്യാറ്റിൻകര സനൽ ധർണ ഉത്‌ഘാടനം ചെയ്‌തു.ഡിസിസി വൈസ്‌ പ്രസിഡന്റ് അഡ്വ. M മുനീർ, ഡിസിസി ജനറൽ സെക്രട്ടറി ശ്രീ. കൊയ്ത്തൂർക്കോണം സുന്ദരൻ, DCC ജനറൽ സെക്രട്ടറി ശ്രീ. വെമ്പായം അനിൽ കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. വെമ്പായം മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ധർണ്ണ നടന്നത്. തുടർ ദിവസങ്ങളിലും ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് ഡിസിസി തീരുമാനം.


സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലം പാലിക്കാനും ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും നിർദേശങ്ങൾ അനുസരിക്കാനും എല്ലാവരും ബാധ്യസ്ഥരാണ്. #മന്ത്രിക്കും #എംപിക്കും അത് ബാധകമാണ്.
അതുപോലെ #തുല്യനീതി #എല്ലാവർക്കും ലഭിക്കുകയും വേണം.