ദിവസേന ഭൂരിഭാഗം വീടുകളിലും ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥമാണ് പാൽ. പാലിൽ ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ, ഇന്ന് വ്യാപകമായി മായം ചേർക്കപ്പെടുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ പട്ടികയിലാണ് പാലിൻറെ സ്ഥാനം. ഇപ്പോൾ ഇതാ സംസ്ഥാനത്തേയ്ക്ക് പുറത്തുനിന്ന് വരുന്ന പാലിൽ വ്യാപകമായി മായം ചേർക്കപ്പെടുന്നുണ്ടെന്നാണ് ക്ഷീര വികസന വകുപ്പ് അറിയിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ഏഴ് മാസത്തിനിടെ സംസ്ഥാനത്ത് വിൽപ്പനയ്ക്ക് എത്തിച്ച മൂന്ന് കമ്പനികളുടെ പാലിൽ മായം കണ്ടെത്തിയെന്നാണ് ക്ഷീര വികസന വകുപ്പിൻ്റെ അറിയിപ്പ്. 2022 ജൂലൈ മുതൽ ഇക്കൊല്ലം ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ എംആർസി ഡയറി പ്രൊഡക്ട്സ്, കാവിൻസ് ടോൺഡ് മിൽക്ക്, അഗ്രോസോഫ്റ്റ് എടപ്പൊൻ എന്നീ കമ്പനികളുടെ പാലിലാണ് മായം ചേർത്തതായി കണ്ടെത്തിയത്. പ്രമേഹത്തിലേയ്ക്ക് നയിക്കുന്ന മാൾട്ടോഡെക്സ്ട്രിൻ, ആരോഗ്യത്തിന് ഭീഷണിയുണ്ടാക്കുന്ന യൂറിയ, ഹൈഡ്രജൻ ഫെറോക്സൈഡ് എന്നീ രാസപദാർത്ഥങ്ങളാണ് കേരളത്തിലേയ്ക്ക് എത്തിയ പാലിൽ നിന്ന് കണ്ടെത്തിയത്. ഇത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. 


ALSO READ: തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകൽ മോഷണം; രണ്ടരലക്ഷം രൂപ കവർന്നു


ടാങ്കർ ലോറികളിലാണ് എംആർസി ഡയറി പ്രൊഡക്ട്സ്, അഗ്രോസോഫ്റ്റ് എടപ്പൊൻ എന്നീ കമ്പനികളുടെ പാൽ സംസ്ഥാനത്ത് എത്തിയത്. യൂറിയ അടങ്ങിയ പാൽ പിടികൂടിയത് പാലക്കാട്ട് നിന്നും ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്തിയ പാൽ പിടികൂടിയത് ആര്യങ്കാവിൽ നിന്നുമാണ്. യൂറിയ, ഹൈഡ്രജൻ ഫെറോക്സൈഡ്, മാൾട്ടോഡെക്സ്ട്രിൻ തുടങ്ങിയ രാസപദാർത്ഥങ്ങൾ മനുഷ്യശരീരത്തിൽ എത്തിയാൽ ഉദര-വൃക്ക സംബന്ധമായ രോഗങ്ങൾ, പ്രമേഹം, അൾസർ, അലർജി, ദേഹാസ്വസ്ഥത തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. 


കേരളത്തിൽ സമീപ കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് പാലിലെ മായം. അടുത്തിടെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ വെച്ച് പിടികൂടിയ ലിറ്ററു കണക്കിന് പാലിൽ മായം കലർത്തിയതായി കണ്ടെത്തിയിരുന്നു. പാലിൽ ഹൈഡ്രജൻ പെറോക്സൈഡിൻറെ സാന്നിധ്യമാണ് കണ്ടെത്തിയത്. ചെക്ക് പോസ്റ്റിൽ ക്ഷീര വികസന വകുപ്പാണ് പാൽ പിടിച്ചെടുത്തത്. ഇതിൽ മായം ഇല്ലെന്നും ഉണ്ടെന്നുമുള്ള വാദങ്ങൾ ചൂടുപിടിച്ചിരിക്കെയാണ് ലാബിൽ നിന്ന് സ്ഥിരീകരണ റിപ്പോർട്ട് പുറത്തുവന്നത്. ചുരുക്കി പറഞ്ഞാൽ ആര്യങ്കാവിലെ സംഭവത്തിന് ശേഷവും സംസ്ഥാനത്തേയ്ക്ക് മായം കലർന്ന പാൽ പല തവണ എത്തിയിട്ടുണ്ടെന്നാണ് ക്ഷീര വികസന വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.