Kerala Women`s Commission Chairperson : അഡ്വ. പി സതീദേവി ഒക്ടോബർ ഒന്നിന് കേരള വനിത കമ്മീഷൻ അധ്യക്ഷയായി ചുമതലയേൽക്കും
സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമാണ് അഡ്വ. പി സതീദേവി.
Thirvananthapuram : അഡ്വ. പി സതീദേവി (Adv P Sathidevi) ഒക്ടോബർ ഒന്നിന് രാവിലെ കേരള വനിത കമ്മിഷൻ (Kerala Women's Commission) അധ്യക്ഷയായി ചുമതലയേൽക്കും. കേരള വനിതാ കമ്മീഷനാണ് അഡ്വ. പി സതീദേവി ചുമതയേൽക്കുമെന്ന് അറിയിച്ചത്. സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എംപിയുമാണ് അഡ്വ. പി സതീദേവി. കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറികൂടിയാണ്. ആഗസ്റ്റിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പി സതീദേവിയെ വനിത കമ്മിഷൻ അധ്യക്ഷയായി തീരുമാനിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
തൊട്ടതും പിടിച്ചതുമെല്ലാ വിവാദത്തിലായ അവസ്ഥയിലാണ് വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും എം.സി ജോസഫൈന് (MC Josephine) സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നത്. സംസ്ഥാനത്ത് സ്ത്രീധന നിരോധനത്തിനെതിരെ വലിയ ജനരോക്ഷം നിൽക്കുമ്പോൾ ഒരു ചാനൽ ചർച്ചയിൽ വന്ന നാക്ക് പിഴ വൻ വിവാദമായപ്പോൾ ജോസഫൈൻ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയായിരുന്നു.
2021 ജൂൺ 25-ൽ ജോസഫൈൻറെ രാജിക്ക് പിന്നാലെ അഭ്യൂഹങ്ങളും,പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് വന്നിരുന്നു. എന്നാൽ പിന്നീട് സ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പി സതീദേവിയെ വനിത കമ്മിഷൻ അധ്യക്ഷയായി തീരുമാനിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിരുന്നില്ല.
പാർട്ടിക്കപ്പുറം പാർട്ടി മാത്രമെന്ന കടുത്ത ഇടതുപക്ഷ നയത്തിനുടമയാണ് സതീദേവി. 2004-ൽ വടകരയിൽ നിന്നും ലോക്സഭയിലേക്ക്. ഭൂരിപക്ഷം ഒരുലക്ഷത്തിലധികമായിരുന്നു. 2009-ൽ അവർ മുല്ലപ്പള്ളിയോട് പരാജയപ്പെട്ടിരുന്നു. നിലവിൽ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്. നിയമ ബിരുദധാരിയാണ്. ഭർത്താവ് എം.ദാസൻ, മകൾ അഞ്ജലി.
എംസി ജോസഫൈന്‍ സ്ഥാനത്ത് നിന്ന് രാജിവച്ചതിന് ശേഷം പികെ ശ്രീമതി ടീച്ചർ, ജെ മേഴ്സിക്കുട്ടിയമ്മ, ടി എന്‍ സീമ, സിഎസ് സുജാത, സൂസന്‍ കോടി എന്നിവരുടേതടക്കം അടക്കം നിരവധി പേരുകൾ വനിതാ കമ്മീഷൻ സ്ഥാനത്തേക്ക് വന്നിരുന്നു. എന്നാൽ അഡ്വ സതീദേവിയെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...