വയനാട്: സാഹസിക വിനോദ സഞ്ചാരികൾക്കായി വഴി തുറന്ന് കബനിയുടെ കൈവഴി. സാഹസിക വിനോദ സഞ്ചാര വികസനത്തിന്‍റെ ഭാഗമായാണ് വയനാട് മാനന്തവാടി പുഴയിൽ വിനോദ സഞ്ചാരികൾക്കായി കയാക്കിങ് ആരംഭിക്കുന്നത്. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി സാഹസിക വിനോദ സഞ്ചാരികൾ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കയാക്കിങ്ങിൽ പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കബനിപ്പുഴയുടെ  കൈവഴിയായ വയനാട് മാനന്തവാടി പുഴയിലാണ് വയനാട്ടിൽ അത്ര പരിചിതമല്ലാത്ത കയാക്കിങ് തുടങ്ങുന്നത്. പഴശ്ശി പാർക്കിന് സമീപത്തെ പുഴയിലാണ് കയാക്കിങ് ആരംഭിക്കുക. വയനാട്ടിൽ ആദ്യമായാണ് റിവർ കയാക്കിങ് ആരംഭിക്കുന്നത്. പ്രധാനമായും സാഹസിക സഞ്ചാരികളെ ലക്ഷ്യംവെച്ചാണ്  ഇത്തരമൊരു പദ്ധതി.

Read Also: സരിത എസ് നായർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി


ഡി ടി പി സി യും കയാക്കിങ് ക്ലബ്ബുകളും സംയുക്തമായാണ് കയാക്കിങ് ആരംഭിക്കുന്നത്. നിലവിൽ ഒരു കിലോമീറ്ററാണ് ദൂരപരിധിയിലാണ്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടു കൂടിയാകും കയാക്കിങ് നടത്തുക. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കയാക്കിങ് പരിപൂർണ്ണ വിജയം കണ്ടതിനാൽ സാഹസിക വിനോദ സഞ്ചാരികൾക്കായി ഉടൻതന്നെ പദ്ധതി ആരംഭിക്കാനാണ് ടൂറിസം വകുപ്പിന്‍റെ ആലോചന.


സാഹസിക വിനോദ സഞ്ചാരത്തിന് കൂടുതൽ ജനപ്രീതി വർദ്ധിച്ചുവരുന്നതിനാൽ ഇന്ന് കയാക്കിങ് സാഹസിക വിനോദ സഞ്ചാരത്തില്‍ മുൻപന്തിയിൽ തന്നെയുണ്ട്. പർവതാരോഹണം, ട്രെക്കിങ്, സൈക്കിളിങ് തുടങ്ങി സാഹസികരുടെ പ്രിയപ്പെട്ട ഇടമായി മാറിയ വയനാട്ടില്‍ കയാക്കിങ് കൂടി എത്തുന്നതോടെ വിനോദ സഞ്ചാരക്കിന് കൂടുതല്‍ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ. 

Read Also: അനിത പുല്ലയിൽ നിയമസഭാ മന്ദിരത്തിൽ കടന്നത് പാസ്സില്ലാതെ; ഉത്തരവാദികളായ നാല് സഭാ ടിവി ജീവനക്കാരെ പുറത്താക്കിയെന്ന് സ്പീക്കർ


കോവിഡ് ലോക്ഡൗണും പ്രളയവും അടക്കം വലിയ പ്രതിസന്ധിയാണ് കേരളത്തിന്‍റെ, പ്രത്യേകിച്ച് വയനാടിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് തടയിട്ടത്. എന്നാൽ അടച്ചിടൽ കാലത്തിന് ശേഷം വീണ്ടും ഉണരുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ സ്വപ്നങ്ങൾക്ക് ശേഷി നൽകുന്നതാണ് ഇത്തരം പദ്ധതികൾ. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.