കണ്ണൂർ: ജില്ലയിലെ സാഹസിക ടൂറിസതിന്റെ പ്രചാരണത്തിന്റെ ഭാഗമായി  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻറെ ആഭിമുഖ്യത്തിൽ കയാക്കിങ്  ട്രയൽ റൺ സംഘടിപ്പിച്ചു. എംഎൽഎ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ഡിഎഫ്ഒ ഉൾപ്പടെയുള്ളവർ ഒന്നിച്ചു തുഴയെറിഞ്ഞപ്പോൾ സഹസിക ടൂറിസം ഭൂപടത്തിൽ പുതു ചരിത്രമെഴുതുകയായിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൻസിലിന്റ നേതൃത്വത്തിലാണ്   


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂർ കാട്ടാമ്പള്ളി കയാക്കിങ് കേന്ദ്രം മുതൽ പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ വരെയാണ് കയാക്കിങ് നടത്തിയത്.കണ്ണൂർ ടൂറിസം കലണ്ടറിന്റെ ഭാഗമായി ഏപ്രിൽ 24 നു നടക്കുന്ന നാഷണൽ ലെവൽ കയാക്കിങ് മത്സരത്തിനു മുന്നോടിയായാണ് കയാക്കിങ് പരീക്ഷണ തുഴച്ചിൽ സംഘടിപ്പിച്ചത്.ഒമ്പത് കയാക്കുകളിലായി
ഒന്നര മണിക്കൂർ കൊണ്ട് 12 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. 


കെ വി സുമേഷ് എം എൽ എ നേതൃത്വം നൽകിയ സാഹസിക യാത്രയിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, സബ് കലക്ടർ അനുകുമാരി, ഡിഎഫ്ഒ പി കാർത്തിക്,  അസിസ്റ്റൻ്റ് കലക്ടർ മുഹമ്മദ്, എഎസ്പി  വിജയ് ഭരത്, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA