വയനാട്: വയനാട്ടിൽ രണ്ടിടത്ത് ആഫ്രിക്കൻ പന്നിപനി സ്ഥിരീകരിച്ചു. മാനന്തവാടി മുനിസിപാലിറ്റി പരിധിയിലെയും തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലേയും സ്വകാര്യ ഫാമുകളിലാണ് പന്നികള്‍ക്കു ആഫ്രിക്കൻ പന്നിപനി രോഗം  ബാധിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വളർത്തു പന്നികളെ മാത്രം ബാധിക്കുന്ന ആഫ്രിക്കൻ പന്നിപനിയാണ് വയനാട്ടിൽ സ്ഥിരീകരിച്ചത്. തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലെ ഫാമിലും മാനന്തവാടി നഗരസഭയിലെ കണിയാരം കുറ്റിയാം വയലിലെ പന്നിഫാമിലുമാണ് ആഫ്രിക്കൻ പന്നിപനിമൂലമാണ് പന്നികൾ ചത്തത് എന്ന് സ്ഥീരീകരിച്ചത്. 

Read Also: 'കച്ചവടം നിർത്തി പോകണം' ഗർഭിണിയോടും ഭർത്താവിനോടും ഗുരുവായൂർ ക്ഷേത്രത്തിൽ സൂരക്ഷാ ജീവനക്കാരുടെ ക്രൂരത


ആഴ്ച്കൾക്ക് മുൻപ് തവിഞ്ഞാലിലെ ഫാമിൽ പന്നികള്‍ ചത്തിരുന്നെങ്കിലും രോഗകാരണം സ്ഥിരീകരിച്ചിരുന്നില്ല. ഒരാഴ്ച്ച മുൻപ് മാനന്തവാടി കണിയാരത്തെ ഫാമിൽ സമാന ലക്ഷണങ്ങളിൽ പന്നി ചത്തതോടെ സാമ്പിളുകൾ  ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബില്‍ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 


ഇവിടുത്തെ പരിശോധനയിലാണ് പന്നിപനിയാണെന്ന്  സ്ഥിരീകരണമുണ്ടായത്. എന്നാൽ മനുഷ്യരിലേക്കോ മൃഗങ്ങളിലേക്കോ വൈറസ് വ്യാപനം ഉണ്ടാവില്ലെന്നും അത്തരം ആശങ്കയ്ക്ക് വകയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനു മൃഗസംരക്ഷണ വകുപ്പ് നടപടികള്‍ തുടങ്ങി. 

Read Also: സ്വർണക്കടത്ത് കേസ് : ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ തെളിവുകൾ അഭിഭാഷകന് കൈമാറി സ്വപ്ന സുരേഷ്


തിരുവനന്തപുരത്തുനിന്നു ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഡോ.മിനി ജോസ് മാനന്തവാടിയില്‍ എത്തിയിരുന്നു. ആഫ്രിക്കൻ പന്നിപനി സ്ഥിരീകരിച്ചതോടെ രോഗവ്യാപനം തടയാൻ അധികൃതർ കർശന നടപടികളാരംഭിച്ചു. ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കാനും ഫാമുകൾ അണുവിമുക്തമാക്കാനും മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി.സംസ്ഥാനത്തെ മുഴുവൻ പന്നിഫാമുകൾക്കും ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.