African Swine Fever: ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച പന്നികളെ കൂട്ടത്തോടെ കൊന്നു; അടുത്ത ഘട്ടം രണ്ട് ദിവസത്തിനുള്ളിൽ
African Swine Fever in Wayanad: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെ ഫാമിൽ 360 പന്നികളാണ് ഉണ്ടായിരുന്നത്.
വയനാട്: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകന്റെ 300 ഓളം പന്നികളെ തിങ്കളാഴ്ച കൂട്ടത്തോടെ കൊന്നു. അടുത്ത ഘട്ടം രണ്ട് ദിവസത്തിനുള്ളിൽ നടത്തും. മാനന്തവാടി ഗ്രാമപഞ്ചായത്തിലെ രോഗബാധ സ്ഥിരീകരിച്ച കണിയാരത്തെ ഫാമിന് ചുറ്റുവട്ടമുള്ള ഒരു കിലോമീറ്റര്‍ പരിധിയിലെ മൂന്ന് പന്നി ഫാമുകളിലെ ദയാവധ നടപടികളാണ് രണ്ട് ദിവസത്തിനുള്ളിൽ നടക്കുക. അവസാനഘട്ട ജിയോ മാപ്പിങ്ങില്‍ ഈ പരിധിയിലെ ഏകദേശം 80 പന്നികളെ ദയാവധത്തിന് വിധേയമാക്കേണ്ടി വരുമെന്ന് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.കെ.ജയരാജ് അറിയിച്ചു.
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെ ഫാമിൽ 360 പന്നികളാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിയോടെ ഈ ഫാമിലെ ദയാവധ നടപടികള്‍ പൂര്‍ത്തിയാക്കി. ഇതിനുശേഷം ഫാമും പരിസരവും പൂര്‍ണ്ണമായി അണുമുക്തമാക്കി. ദൗത്യം പൂര്‍ത്തിയാക്കിയതിന് ശേഷം റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) അംഗങ്ങള്‍ 24 മണിക്കൂര്‍ ക്വാറന്റൈനില്‍ പ്രവേശിക്കും. ഞായറാഴ്ച ഉച്ചയോട് കൂടിയാണ് ദൗത്യസംഘം രോഗബാധിതമായ ഫാമിലെത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രി പത്തിനാണ് ദയാവധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാൻ സാധിച്ചത്.
ALSO READ: India Covid Update: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നില്ല, കഴിഞ്ഞ 24 മണിക്കൂറില്‍ 20,279 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് അവസാനിച്ച ആദ്യഘട്ടത്തില്‍ 190 പന്നികളെ ദയാവധത്തിന് വിധേയമാക്കി. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് രണ്ടാംഘട്ടം ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ട് വരെ മുന്നൂറോളം പന്നികളെ ദയാവധത്തിന് വിധേയമാക്കി. കാട്ടിക്കുളം വെറ്ററനറി സര്‍ജന്‍ ഡോ. വി. ജയേഷിന്റെയും മാനന്തവാടി വെറ്റിനറി പോളി ക്ലിനിക് വെറ്ററനറി സര്‍ജന്‍ ഡോ. കെ. ജവഹറിന്റെയും നേതൃത്വത്തില്‍ തന്നെയായിരിക്കും മാനന്തവാടി നഗരസഭയിലെയും കള്ളിങ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. കൂടാതെ എട്ട് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്പോൺസ് ടീം വിപുലീകരിച്ചുകൊണ്ട് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഉത്തരവിറക്കി. നിരീക്ഷണ പ്രദേശങ്ങളിലുള്ള പന്നി ഫാമുകള്‍ അണുമുക്തമാക്കാനുള്ള ആന്റി സെപ്റ്റിക് ലായനികള്‍ മാനന്തവാടി വെറ്ററനറി പോളി ക്ലിനിക്കില്‍ എത്തിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട കര്‍ഷകര്‍ ഉടൻ തന്നെ കൈപ്പറ്റണമെന്നും സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. എസ്. ദയാല്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...