മഴമാറി മാനം തെളിഞ്ഞു: ഇടുക്കിയിൽ സഞ്ചാരികളുടെ വന്‍ തിരക്ക്
ഇടുക്കിയിലെ ജലാശയങ്ങളുടെ ഓളപ്പരപ്പുകളിലൂടെ, ഒരു യാത്ര, ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട വിനോദമാണ്. തുലാമഴ പിന്‍വാങ്ങിയതോടെ, ജില്ലയിലെ ബോട്ടിംഗ് സെന്ററുകളില്‍ തിരക്ക് വര്‍ദ്ധിച്ചു. ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾ എത്തുന്നതോടെ ഹൈഡൽ ടൂറിസം മേഖലയിൽ സഞ്ചാരികളുടെ തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
ഇടുക്കി: മഴ പിന്‍വാങ്ങിയതോടെ, ഇടുക്കിയുടെ കാഴ്ചകള്‍ തേടി കൂടുതല്‍ സഞ്ചാരികള്‍ എത്തി തുടങ്ങി. തുലാമഴയെ തുടര്‍ന്ന് ആളൊഴിഞ്ഞ ഹൈഡല്‍ ടൂറിസം കേന്ദ്രങ്ങളില്‍ വീണ്ടും തിരക്ക് വര്‍ദ്ധിച്ചു. ഡിസംബറിന്റെ തണുപ്പ് ആസ്വദിയ്ക്കുവാന്‍, സഞ്ചാരികളുടെ പ്രവാഹമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇടുക്കിയിലെ ജലാശയങ്ങളുടെ ഓളപ്പരപ്പുകളിലൂടെ, ഒരു യാത്ര, ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട വിനോദമാണ്. തുലാമഴ പിന്‍വാങ്ങിയതോടെ, ജില്ലയിലെ ബോട്ടിംഗ് സെന്ററുകളില്‍ തിരക്ക് വര്‍ദ്ധിച്ചു. ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾ എത്തുന്നതോടെ ഹൈഡൽ ടൂറിസം മേഖലയിൽ സഞ്ചാരികളുടെ തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.
പൂജാവധി ആഘോഷങ്ങളിൽ മൂന്നാർ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. കോവിടും പ്രളയവും തീർത്ത ഇടവേളക്ക് ശേഷം എത്തുന്ന പുതുവത്സരം ആഘോഷിക്കാൻ കൂടുതൽ സഞ്ചാരികൾ എത്തും. ഇടുക്കി, ചെങ്കുളം, പൊന്‍മുടി, മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കല്‍, തുടങ്ങിയ ജലാശയങ്ങളിലെല്ലാം സഞ്ചാരികള്‍ക്ക് ബോട്ടിംഗിനുള്ള സൗകര്യമുണ്ട്.