ഫ്രാന്‍സിസ് ജോര്‍ജും പിജെ ജോസഫിനൊപ്പം;കേരളാ കോണ്‍ഗ്രസില്‍ ലയനം വീണ്ടും
കേരളാ കോണ്‍ഗ്രസില്‍ വീണ്ടും ലയനം,ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ്,ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസുമായി ലയിക്കനോരുങ്ങുന്നു.
കൊച്ചി:കേരളാ കോണ്‍ഗ്രസില്‍ വീണ്ടും ലയനം,ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കേരളാ കോണ്‍ഗ്രസ്,ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസുമായി ലയിക്കനോരുങ്ങുന്നു.
ഇതിന്‍റെ ഭാഗമായി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പിരിച്ച് വിട്ടതായി ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു.നേരത്തെ തന്നെ കേരളാ കോണ്‍ഗ്രെസ്സുകളുടെ ലയനം എന്ന ലക്ഷ്യവുമായി സഹകരിക്കണം എന്ന് പിജെ ജോസഫ് എല്ലാ കേരളാ കോണ്‍ഗ്രസ് വിഭാഗങ്ങളോടും ആവശ്യപെട്ടിരിന്നു.ഇതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിച്ചു.
ഇതിന് പിന്നാലെയാണ് ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന വിഭാഗം ജോസഫ് വിഭാഗത്തില്‍ ലയിക്കുന്നതിന് തീരുമാനിച്ചത്.നിലവില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണിയ്ക്കൊപ്പമാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ജോസഫ് വിഭാഗമാകട്ടെ ഐക്യ ജനാധിപത്യ മുന്നണിയിലും.
ലയനം തീരുമാനിച്ചതോടെ ജോസഫ് വിഭാഗം മുന്നണി വിടുമോ എന്ന കാര്യത്തിലും ചര്‍ച്ചകള്‍ സജീവമാണ്.ലയനത്തിലൂടെ വിലപേശല്‍ ശക്തി ആകുന്നതിനാണ് കേരളാ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.കേരളാ കോണ്‍ഗ്രെസ്സുകളുടെ ലയനത്തിന് ക്രൈസ്തവ സഭയുടെ ഇടപെടല്‍ ഉണ്ടായെന്ന ആരോപണവും ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്.