മലപ്പുറം: വയോജനങ്ങളുടെ ഉല്ലാസത്തിനായും ക്രിയാത്മക പദ്ധതികള്‍ക്ക് വേണ്ടിയും മലപ്പുറം പുളിക്കല്‍ പഞ്ചായില്‍ പകല്‍വീടൊരുങ്ങുന്നു. പുളിക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ പകല്‍ വീട് ഉദ്ഘാടനം ആലുങ്ങളില്‍ തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വഹിച്ചു


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു വീടുണ്ടായാല്‍ പോലും അവിടെ സുഖകരമായി കഴിയാന്‍ പലപ്പോഴും സാധിക്കാറില്ല. ഒരു പാട് പ്രയാസങ്ങള്‍ നേരിടും. ഒറ്റക്കാണ് താമസം എന്ന് അറിഞ്ഞാല്‍ നമ്മുടെ കയ്യിലുള്ളത് തട്ടിയെടുക്കാന്‍ സ്നേഹ ജനങ്ങള്‍ എന്ന പേരില്‍ ഒത്ത് കൂടുന്നവരും അക്രമ സ്വഭാവമുള്ളവരും കടന്നു വരാന്‍ സാധ്യതയുള്ള പ്രായമാണ് വാര്‍ദ്ധക്യം.

Read Also: Moral Policing: വിദ്യാർഥികൾക്ക് നേരെ സദാചാര ​ഗുണ്ടായിസം; രണ്ട് പേർ അറസ്റ്റിൽ


ഇത് എല്ലാവര്‍ക്കും വരുമെന്ന ബോധവും ആര്‍ക്കുമില്ലെന്നും യുവത്വത്തില്‍ ഇതിനെ പറ്റി ആര്‍ക്കും ചിന്തകള്‍ ഇല്ലെന്നും വാര്‍ദ്ധക്യം വരുമ്പോഴാണ് ഇതിനെ പറ്റി ചിന്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം റിക്രിയേഷന്‍ സെന്ററുകള്‍ക്ക് ഇന്നത്തെ കാലത്ത് പ്രസക്തി ഏറെയുണ്ട്.


ഒറ്റപ്പെടലിന്റെ വേദന ഇല്ലാതാക്കി ജീവിത സായാഹ്നം ആനന്ദപൂര്‍ണ്ണമാക്കാന്‍, ഈ പകല്‍ വീട് ഉപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ബ്ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി,  തുടങ്ങിയവർ സംസാരിച്ചു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.