AI Camera: ഇരുചക്ര യാത്രയില്‍ കുട്ടിയേയും കൂട്ടാം; ഇളവ് നല്കാന് സര്‍ക്കാര്‍ നീക്കം
AI Camera controversy,A child can also be taken on a two wheeler trip: 12 വയസിനു താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നതില്‍ പിഴ ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറ വിവാദങ്ങള്‍ കത്തി നില്‍ക്കുകയാണ്. അതിനിടെ ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് പുറമേ കുട്ടികളേയും ഇരുത്തി യാത്ര ചെയ്യുന്നതില്‍ ഇളവ് തേടാന്‍ സര്‍ക്കാര്‍ നീക്കം. കുട്ടികളെയും കൂട്ടുമ്പോള്‍ പിഴ നല്‍കേണ്ടി വരുമെന്നത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ നീക്കം. 12 വയസിനു താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നതില്‍ പിഴ ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്കായി 19 ന് ഉന്നതതല യോഗം ചേരും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ തീരുമാനം വരുന്നത് വരെ കേരളത്തില്‍ പിഴ ഒഴിവാക്കുനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രക്ഷിതാക്കള്‍ക്കൊപ്പം 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യാനുള്ള അനുമതി നേടാനുള്ള ശ്രമം നടത്തുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ നിയമത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഭേദഗതി വരുത്താന്‍ കേന്ദ്രത്തിന് മാത്രമെ സാധിക്കുകയുള്ളൂവെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
'കേന്ദ്ര നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കുമെന്നുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത്തരം നിയമങ്ങളില്‍ ഇളവ് വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. ഈ നിയമത്തില്‍ ഭേദഗതിവേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം 19ാം തിയതി ചേരുന്ന ഉന്നത തല യോഗത്തില്‍ തീരുമാനമെടുക്കും. കേന്ദ്രസര്‍ക്കാരിന്റെ അന്തിമ തീരുമാനം എത്തുന്നതു വരെ സംസ്ഥാന സര്‍ക്കാരിന് പിഴ ഒഴിവാക്കുന്ന കാര്യം നടപ്പിലാക്കാന്‍ കഴിയുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കും', ഗതാഗത മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...