MiG 29 Crash: യുപിയില്‍ വ്യോമസേനയുടെ മിഗ്–29 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് സുരക്ഷിതൻ– വീഡിയോ
Air Force MiG 29 Crash: വിമാനം വീഴുന്നതിന് തൊട്ടുമുൻപാണ് പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയത്. നിലത്തുവീണ വിമാനം കത്തിയമർന്നു.
ലഖ്നൗ: വ്യോമസേനയുടെ മിഗ്-29 തകർന്നുവീണു. ഉത്തർപ്രദേശിലാണ് യുദ്ധവിമാനം തകർന്നുവീണത്. പൈലറ്റ് സുരക്ഷിതനാണ്. വിമാനം വീഴുന്നതിന് തൊട്ടുമുൻപാണ് പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയത്. നിലത്തുവീണ വിമാനം കത്തിയമർന്നു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപ്പിച്ചിട്ടുണ്ട്.
ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. താഴെ വീണ വിമാനം കത്തിയമരുന്നതും നാട്ടുകാർ ചുറ്റും കൂടി നിൽക്കുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടകാരണം വ്യക്തമായിട്ടില്ല. രണ്ട് മാസത്തിനിടെ രണ്ടാമത്തെ സംഭവമാണ് ഇത്. സാങ്കേതിക തകരാറുകളെ തുടർന്ന് സെപ്തംബറിൽ മിഗ്-29 വിമാനം രാജസ്ഥാനിൽ തകർന്നുവീണിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.