കോഴിക്കോട്: ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകളില്‍ നിന്നുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്‌ടമാകുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നല്ലെന്ന് കസ്റ്റംസും എയര്‍ഇന്ത്യ എക്‌സ്‌പ്രസും. മോഷണം ദുബായ് വിമാനത്താവളത്തില്‍ ആണ് നടക്കുന്നതെന്നും ഇത് സംബന്ധിച്ച് ദുബായ് പോലീസില്‍ പരാതി നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

14 മാസത്തിനിടെ കരിപ്പൂരില്‍ 59 മോഷണങ്ങളുണ്ടായെന്നാണ് യാത്രക്കാരുടെ പരാതി. കരിപ്പൂരില്‍ നടന്ന ഒരു മോഷണത്തിനു കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് പ്രതിയെന്നും എന്നാല്‍, കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലഗേജുകള്‍ കുത്തി തുറന്നുള്ള മോഷണമേയില്ലെന്നാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. 


ദുബായില്‍ നിന്ന് രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേയ്‌ക്ക് എയര്‍ ഇന്ത്യ എക്‌സ്‌പ്രസില്‍ യാത്ര ചെയ്തവരുടെ ബാഗേജുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്‌ടമായ 22 സംഭവങ്ങള്‍ ഒരു മാസത്തിനിടെ ഉണ്ടായിട്ടുണ്ടെന്നാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ കണക്ക്.  


ദുബായ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‍ലിങ് ഏജന്‍സിയായ ഡനാട്ടക്കും ദുബായ് പോലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിശദീകരിക്കുന്നു. എവിടെനിന്നാണെങ്കിലും നഷ്ട്ടം യാത്രക്കാര്‍ക്ക് മാത്രമാണ്.