പ്രവാസികൾക്ക് ഓണസമ്മാനം ഒരുക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് വിമാന സർവീസ് ആരംഭിച്ചിരിക്കുകയാണ് കമ്പനി. പ്രവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ഇപ്പോൾ സാധ്യമായിരിക്കുന്നത്. ഇന്നലെ സെപ്റ്റംബർ 9ന് ഈ റൂട്ടിലെ ആദ്യ വിമാനം പറന്നുയർന്നതായി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഓണസമ്മാനമായാണ് ഈ വിമാന സര്‍വീസ് ആരംഭിച്ചതെന്ന് ടിയാല്‍ വ്യക്തമാക്കി. എല്ലാ തിങ്കളാഴ്ചയും രാത്രി 7.55 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാത്രി 10.40 ന് IX 521 എന്ന വിമാനം റിയാദിലെത്തും. അതേദിവസം രാത്രി 11.20 ന്  IX 522 എന്ന വിമാനം റിയാദില്‍ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 7.30 ന് തിരുവനന്തപുരത്തെത്തും.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.