തിരുവനന്തപുരം: എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിനിലേക്ക് കൊക്കി ഇടിച്ചുകയറി. വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് കൊക്ക് ഇടിച്ചത്. ശനിയാഴ്ച രാത്രി 8.20ന് പുറപ്പെട്ട വിമാനത്തിലാണ് പക്ഷി ഇടിച്ചത്. 140 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്രാമധ്യേ വിമാനത്തിന്റെ ഇടത്തേ എഞ്ചിനിൽ പക്ഷിയിടിച്ചതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്ന് വിമാനം തിരിച്ചിറക്കാൻ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോളിൽ പൈലറ്റ് അനുമതി തേടി. എടിസിയിൽ നിന്ന് വിമാനക്കമ്പനിക്കും വിമാനത്താവള അധികൃതർക്കും സന്ദേശം കൈമാറി.


വിമാനം അടിയന്തരമായി തിരിച്ചിറക്കേണ്ട സാഹചര്യത്തിൽ വിമാനത്താവളത്തിലെ അ​ഗ്നിരക്ഷാ വാഹനങ്ങളും സിഐഎസ്എഫ് കമാൻഡോ അടക്കമുള്ള സന്നാഹങ്ങളും സജ്ജമാക്കി. തുടർന്ന് രാത്രി 9.30ഓടെ വിമാനം പൈലറ്റ് സുരക്ഷിതമായി തിരിച്ചിറക്കി. യാത്ര റദ്ദാക്കി, യാത്രക്കാരെ മുഴുവൻ വിമാനത്താവളത്തിൽ നിന്ന് പുറത്തിറക്കി.


കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിൻ്റെ മതിൽ തകർന്നു


കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു. വെള്ളം കത്തിയൊഴുകി വീടുകളിൽ വെള്ളം കയറി. കല്ലേരിക്കരയിൽ വിമാനത്താവള കവാടത്തിന് സമീപത്താണ് സംഭവം. ശക്തമായ മഴയിൽ വിമാനത്താവളത്തിൽ നിന്ന് ഒഴുകിയെത്തിയ വെള്ളത്തിൻ്റെ സമ്മർദ്ദം കാരണം ചുറ്റുമതിൽ തകരുകയായിരുന്നു.


മതിൽ തകർന്നതോടെ വെള്ളം കുത്തിയൊഴുകി. സമീപത്തെ വീടുകളിലും ബൈക്ക് വർക്ക് ഷോപ്പിലും വെള്ളം കയറി. ഓട്ടോ ഡ്രൈവർ കെ. മോഹനൻ്റെ വീട്ടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറി വീട്ടുപകരണങ്ങളും വീട്ടുമുറ്റത്ത് പാകിയ ഇൻ്റർ ലോക്കും നശിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോയ്ക്കും കാറിനും കേടുപാടുകളുണ്ടായതായും മോഹനൻ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.