Thiruvananthapuram : വ്യോമ ഗതാഗത മേഖലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ (Air India) ടാറ്റയ്ക്ക് (TATA) വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി സിപിഎമ്മിന്റെ പോഷക സംഘടനയായ DYFI. 'ഇന്ത്യ വിൽപ്പനയ്ക്ക്, സമരമാവുക' എന്ന മുദ്രാവാക്യമുയർത്തി നാളെ  ഒക്ടോബർ 11ന് വൈകിട്ട് മേഖലാ കേന്ദ്രങ്ങളിൽ യുവജന ധർണ്ണ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കോർപ്പറേറ്റ് യജമാനന്മാർക്ക് വിറ്റുതലയ്ക്കുന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് പൊതുമേഖലയെ നഷ്ടത്തിലാക്കുക, തുടർന്ന് സ്വകാര്യവൽക്കരിക്കുക എന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. 


ALSO READ : Air India divestment: 18,000 കോടിയ്ക്ക് 'Maharaja' എയര്‍ ഇന്ത്യ Tata Sons സ്വന്തമാക്കി


ദേശീയതയുടെ പ്രതീകങ്ങളിൽ ഒന്നായ രാജ്യത്തിൻ്റെ സ്വന്തം ഏയർലൈൻസ് ഇല്ലാതാക്കാനുള്ള തീരുമാനം നീതീകരിക്കാനാകില്ല. ആറരപ്പതിറ്റാണ്ടു കാലം രാജ്യത്തിന്റെ അഭിമാനമായ ആകാശവാഹനം അപ്രത്യക്ഷമാകുകയാണെന്ന് ഡിവൈഎഫ്ഐ തങ്ങളുടെ പ്രസ്താവനയിൽ അറിയിച്ചു.


ആയിരക്കണക്കിന് ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. സ്വകാര്യവൽക്കരണം രാജ്യത്തിന്റെ ഭാവിക്കും വികസനത്തിനും വലിയ തടസ്സമാണുണ്ടാക്കുകയെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. 


ALSO READ : Railway Privatisation| നഷ്ടമാവുന്നത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ,റെയൽവേ സ്വകാര്യ വതകരണത്തിനെതിരെ പ്രതിഷേധം


ആഗോളവൽക്കരണത്തിന്റെ ഭാഗമാണ്‌ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്‌ക്കൽ. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു വരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


ALSO READ : Karipur Gold Smuggling Case : കരിപ്പൂർ സ്വർണ്ണ കടത്ത് കേസിൽ ഡിവൈഎഫ്ഐ മുൻ മേഖല ഭാരവാഹി സി. സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി


18,000 കോടി ലേലത്തിൽ മുടക്കിയാണ് ടാറ്റ സൺസ് എയർ ഇന്ത്യയുടെ നടത്തിപ്പ് അവാകാശം സ്വന്തമാക്കിയത്. നീണ്ട 68 വർഷത്തെ ഇടവേളയ്ക്ക് ശേഷം Air India അതിന്‍റെ സ്ഥാപകരിലേക്ക് മടങ്ങിയെത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക