തിരുവനന്തപുരം:കാര്യവട്ടത്ത് നടക്കുന്ന കേരള യൂണിവേഴ്സിറ്റി കലോൽസവത്തിൽ പങ്കെടുക്കാനെത്തിയ AISF ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലീദ ,കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശ്രീജിത്ത് ലൊ അക്കാഡമി യൂണിറ്റ് പ്രസിഡന്‍റ് ഫറൂക്ക് എന്നിവർക്ക് നേരെ ഉണ്ടായ അക്രമത്തിൽ ശക്തമായ പ്രതിഷേധവുമായി AISF രംഗത്ത് വന്നു. ജില്ലാ സെക്രട്ടറിയേറ്റ് രേഖപ്പെടുത്തി


COMMERCIAL BREAK
SCROLL TO CONTINUE READING


യൂണിവേഴ്സിറ്റി കലോൽസവത്തിൽ മോണോ ആക്ട് മത്സരത്തിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ട് എത്തിച്ചേർന്ന അക്കാഡമി വിദ്യാർത്ഥികളായ ഇവരെ SFI നെയ്യാറ്റിൻകര ഏര്യാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ആണ് അക്രമിച്ചത്.  പെൺകുട്ടിയെ പോലും മർദ്ദിക്കുന്ന തരത്തിലുള്ള SFI ഗുണ്ടായിസം കാടത്തമാണ് കലോൽസവം സർഗ്ഗാത്മകകയുടെ കേന്ദ്രമാക്കേണ്ട യിടത്ത്  SFI വിദ്യാർത്ഥികളെ മർദ്ദിക്കുന്നതിനും മൽസരാർത്ഥികളെ മത്സരിപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രവർത്തനവുമാണ് നടത്തുന്നതെന്ന് AISF ജില്ലാ സെക്രട്ടറിയേറ്റ് ആരോപിക്കുന്നു 


 പെൺകുട്ടികളുമായി നടന്ന് പോകുമ്പോൾ അവർക്കെതിരെ സദാചാര പോലീസ് നടത്തുന്ന രീതിയാണ് സംഘാടകർ സ്വീകരിക്കുന്നതെന്നും AISF പറയുന്നു.യാതൊരു പ്രകോപനം കൂടാതെ നടത്തുന്ന ഇത്തരം അക്രമത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും വിദ്യാർത്ഥി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ച പ്രവർത്തനം തിണ്ണമിടുക്ക് കാട്ടലാണെന്നും AISF ആരോപിക്കുന്നു. 


  പുരോഗമന സംഘടനയെന്ന് അവകശ പ്പെടുന്ന ഇത്തരക്കാർ ഫാസിസ്റ്റ് ശൈലിയുടെ വക്തക്കാളായി മാറുകയാണ് വിദ്യാർത്ഥി സമൂഹം ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭരംഗത്തേയ്ക്ക് ഇറങ്ങുമെന്നും  AISF  ജില്ലാ പ്രസിഡന്‍റ്  ശരൺ ശശാങ്കനും സെക്രട്ടറി കണ്ണൻ എസ് ലാലും പ്രസ്താവനയിലൂടെ അറിയിച്ചു