Puthupally: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്‍റണി. ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കണ്ട്  ഉമ്മന്‍ചാണ്ടിയെ അപമാനിച്ചവര്‍ ഞെട്ടി വിറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  One Nation One Election: പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന് വന്‍ തയ്യാറെടുപ്പുകള്‍, സെക്രട്ടറി തലത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കി


ഞെട്ടി വിറച്ച് എല്‍ഡിഎഫ് ബോധം കെടണം.  ഉമ്മന്‍ചാണ്ടിയെ അപമാനിച്ചില്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒരിക്കലും മാപ്പുകൊടുക്കരുത്. അവരുടെ സ്ഥാനാര്‍ത്ഥിയുടെ കനത്ത തോല്‍വിയിലൂടെ വേണം മറുപടി നല്‍കാന്‍. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ അദ്ദേഹം മരിച്ചതിന് ശേഷവും വെറുതെ വിടുന്നില്ല, പുതുപ്പള്ളിയില്‍ യുഡിഎഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്‍റണി.


Also Read:  Important Update on Aadhaar Card: നിങ്ങളുടെ ആധാര്‍ 10 വര്‍ഷം പഴയതാണോ? എങ്കില്‍ ഇത് ശ്രദ്ധിക്കൂ 
 


 


ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ വീണ്ടും വേട്ടയാടുന്നു. പുതുപ്പള്ളിയിലുണ്ടായ എല്ലാ വികസനവും ഉമ്മന്‍ചാണ്ടി ഉണ്ടാക്കിയതാണ്. ഉമ്മന്‍ചാണ്ടി അഗ്‌നിശുദ്ധി വരുത്തിയാണ് മരിച്ചത്. ഇന്ത്യയില്‍ ഒരു നേതാവിനും ലഭിക്കാത്ത അന്ത്യയാത്രയാണ് ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കിയത്. ജാതിയും മതവും ഉള്‍പ്പെടെ എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറം ജനകീയനായായ ഉമ്മന്‍ചാണ്ടിയെ സി.പി.എം അനാവശ്യമായി വേട്ടയാടിയത് പുതുപ്പള്ളി ഒരുകാലത്തും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 


കോണ്‍ഗ്രസ് പുതുപ്പള്ളി ബ്ലോക്ക് പ്രസിഡന്‍റ്  കെ ബി ഗിരീശന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കൊടിക്കുന്നില്‍ സുരേഷ്, എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മാത്യു കുഴല്‍നാടന്‍ എംഎല്‍എ, യുഡിഎഫ് സെക്രട്ടറി സിപി ജോണ്‍, എന്‍കെ പ്രേമചന്ദ്രന്‍ എംപി, ഫില്‍സണ്‍ മാത്യൂസ്, കെഎം ഷാജി, എംഎം നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 


യോഗത്തിന് മുമ്പായി എകെ ആന്‍റണി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി മെഴുകുതിരി കത്തിച്ചു. കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തി കുടുംബാംഗങ്ങളെയും ബന്ധുക്കളെയും അദ്ദേഹം സന്ദര്‍ശിച്ചു.


പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ഇനി വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രചാരണ രംഗത്ത് മൂന്നു പാര്‍ട്ടികളും ആവേശത്തോടെ മുന്നേറുകയാണ്. സെപ്റ്റംബര്‍ 5 നാണ് വോട്ടെടുപ്പ്.  സെപ്റ്റംബര്‍ 8 ന് വോട്ടെണ്ണല്‍ നടക്കും.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ)