Thiruvanathapuram : യുവതിയെ കടന്നുപിടിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടെന്ന ആരോപണം നേരിടുന്ന വനം വകുപ്പ് മന്ത്രി AK ശശീന്ദ്രന്‍ (AK Saseendran) മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് VD സതീശൻ (VD Satheesan). രാജിക്ക് തയാറായില്ലെങ്കില്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണഘടനാപരമായ പദവിയില്‍ ഇരിക്കുന്ന മന്ത്രിക്കെതിരെ യുവതിയും പിതാവും ഗുരുതരമായ പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ച മന്ത്രി ശശീന്ദ്രന്‍ സംസാരിച്ചത് താക്കീതിന്റെ സ്വരത്തിലെണെന്നാണ് പരാതിക്കാരി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. മന്ത്രിക്ക് കേസിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ടെന്ന് VD സതീശൻ പറഞ്ഞു.


ALSO READ : NCP നേതാവിനെതിരെയുള്ള സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ മന്ത്രി AK Saseendran ഇടപ്പെട്ടു, ഓഡിയോ പുറത്ത്


ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. പദവി ദുരുപയോഗം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച AK ശശീന്ദ്രന്‍ ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലയെന്ന് പ്രതിപക്ഷ നേതചാവ് അറിയിച്ചു.


പരാതിക്കാരി ബിജെപിയുടെ യുവമോർച്ച പ്രവർത്തകയാണ്. എന്നാൽ പരാതി പാർട്ടിയിലെ തർക്കങ്ങളെ തുടർന്നുള്ള വ്യാജ പരാതിയാണെന്നും മന്ത്രി ഇടപ്പെട്ടത് പാർട്ടിക്കുള്ളിലെ പ്രശ്നം എന്ന നിലയിവാണ് ആലപ്പുഴയിലെ NCP നേതാക്കൾ പറയുന്നുത്.


ALSO READ : ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം?


NCP സംസ്ഥാന കമ്മറ്റിയംഗമാണ് പെണ്‍കുട്ടിയെ കയറി പിടിച്ചത്. പ്രശ്‌നം എത്ര വേഗം ഒത്തുതീർപ്പാക്കണമെന്ന് പുറത്ത് വന്ന ഓഡിയോയിൽ മന്ത്രി ആവശ്യപ്പെടുന്നുത്. 


സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. താൻ പാർട്ടിക്കുള്ളിലെ പ്രശ്നം എന്ന പേരിലാണ് ഇടപ്പെട്ടതെന്ന് മന്ത്രി നൽകുന്ന വിശദീകരണം. സ്ത്രീപീഡന പരാതിയാണെന്ന് അറിയില്ലെന്നും ഒരിക്കലും പരാതി പിൻവലിക്കാൻ താൻ ആവശ്യപ്പെട്ടില്ലെന്ന് മന്ത്രി മാധ്യമങ്ങളോടായി അറിയിച്ചു.


NCP നേതാവിന്റെ മകൾ BJP സ്ഥാനാർഥിയായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ യുവതിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായി രീതിയിൽ പ്രവർത്തിച്ചു എന്ന് പരാതി പറയുന്നുണ്ട്. 


ALSO READ : ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് ജനങ്ങളോടുള്ള അവഹേളനം: ചെന്നിത്തല


എന്നാൽ പരാതി പറയുന്ന യഥാർഥ പ്രശ്നം നടക്കുന്നത് അതിന് ശേഷമാണ്. പരാതിയിൽ പറയുന്ന NCP നേതാവിന്റെ കടയുടെ സമീപത്തുകൂടി പെൺക്കുട്ടി പോകുമ്പോള്‍ കുറ്റാരോപിതൻ തന്നെ കടയിലേക്ക് വിളിച്ചുകയറ്റി കയ്യില്‍ കയറി പിടിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്.  


ജൂൺ 28നാണ് പെൺക്കുട്ടി ഈ സംഭവത്തിനെതിരെ കുണ്ടറ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ വിഷയത്തിൽ കുണ്ടറ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിൽ പെണ്‍കുട്ടി സിറ്റി പൊലീസിലും NCP നേതാവിനെതിരെ പരാതി നല്‍കി. എന്നിട്ടും പരാതിക്കു മേൽ ഒരു നടപടി പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലയെന്നാണ് പെൺക്കുട്ടി പറയുന്നത്. ഇതിനിടയിലാണ്‌ മന്ത്രി ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.