അലനും താഹയും മാവോയിസ്റ്റുകള്‍, ഇരുവരേയും പുറത്താക്കിയെന്ന് കോടിയേരി
UAPA ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് CPI (M) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
തിരുവനന്തപുരം: UAPA ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് CPI (M) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
അലനേയും താഹയേയും CPI (M)ല്‍ നിന്ന് പുറത്താക്കിയതായും അവര്‍ ഒരേ സമയം CPI (M)ലും മാവോയിസ്റ്റ് സംഘടനയിലും പ്രവര്‍ത്തിച്ചുവെന്നും കോടിയേരി പറഞ്ഞു.
‘ഇപ്പോഴവര്‍ സി.പി.ഐ.എമ്മുകാരല്ല, അലനേയും താഹയേയും CPI (M)ല്‍ നിന്ന് പുറത്താക്കി’, കോടിയേരി പറഞ്ഞു.
അതേസമയം,
ഇരുവരേയും അലനേയും താഹയേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് CPI (M) പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, അലനേയും താഹയേയും പോലീസ് ആറസ്റ്റ് ചെയ്തതോടെ ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടിരുന്നത്. ഇരുവരും മാവോയിസ്റ്റുകളാണെന്ന പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പേ ഉന്നയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 1 നാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍നിന്ന് അലനേയും താഹയേയും പോലീസ്റ്റ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇരുവര്‍ക്കെതിരേയും CPI (M) പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഏരിയാ കമ്മിറ്റി അന്വേഷണത്തില്‍ അലനും താഹയ്ക്കും വ്യക്തമായ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.