മകൻ രാഷ്ട്രീയക്കാരനല്ല; പ്രതികരണവുമായി കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛൻ
ആലപ്പുഴ: വള്ളിക്കുന്നത്ത് കുത്തേറ്റ് മരിച്ച പത്താംക്ളാസ് വിദ്യാര്‍ത്ഥി അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് അച്ഛന്‍ അമ്പിളികുമാര്‍. മകന്‍ ഒരുപ്രശ്നത്തിനും പോകാത്ത ആളാണെന്നും എന്തിനാണ് അവനെ കൊന്നതെന്ന് അറിയില്ലയെന്നും അദ്ദേഹം പ്രതികരിച്ചു.
എന്നാൽ അഭിമന്യുവിന്റെ സഹോദരന്‍ അനന്ദു ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്നും ഇയാൾ മറ്റു ചിലരുമായി കഴിഞ്ഞ ദിവസങ്ങളില്‍ വാക്കുതര്‍ക്കം ഉണ്ടാക്കിയിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഈ തര്‍ക്കം ഇന്നലെ ക്ഷേത്രപരിസരത്ത് വെച്ച് വാക്കേറ്റത്തിലും കയ്യാങ്കളിയിലേക്കും നീങ്ങിയെന്നും ഇതിനിടെയാണ് അഭിമന്യുവിന് കുത്തേറ്റതെന്നുമാണ് പൊലീസ് പറയുന്നത്. ആഴത്തില്‍ കുത്തേറ്റ അഭിമന്യുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു.
Also Read: Murder in Alappuzha: ഉത്സവത്തിനിടെ തർക്കം: ആലപ്പുഴയിൽ പത്താം ക്ലാസുകാരനെ കുത്തിക്കൊന്നു
അഭിമന്യുവിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞത് ഇന്നലെ രാത്രി ഫോൺ വിളിച്ചപ്പോ പറഞ്ഞത് കൂട്ടുകാരനെ കണ്ടിട്ട് ഇപ്പോൾ വരുമെന്നാണ്. മൂത്ത ആള് അമ്പലത്തിൽ പോയോ എന്നറിയാനായി വിളിച്ചപ്പോൾ അയാൾ പോയിട്ടില്ലെന്ന് പറഞ്ഞു. അയാൾ കൂട്ടുകാരന്റെ വീട്ടിലായിരുന്നു. ഞാൻ കിടന്ന് മയക്കം പിടിച്ചപ്പോഴാണ് അനിയത്തിയുടെ മകളുടെ മൊബൈലിൽ സുഹൃത്തുക്കൾ ആരോ വിളിച്ചുപറഞ്ഞ് സംഭവം അറിഞ്ഞത്. ആശുപത്രിയിൽ എത്തിയപ്പോൾ മരിച്ചുകിടക്കുന്നുവെന്നാണ്.
പൊലീസ് അഭിമന്യുവിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് എഫ്‌ഐആറില്‍ പറയുന്നില്ലയെങ്കിലും അഭിമന്യുവിന്റേത് കമ്യൂണിസ്റ്റ് കുടുംബമാണെന്നും അഭിമന്യു എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകനാണെന്നുമാണ് സിപിഎം നേതാക്കള്‍ പറയുന്നത്.
എന്തായാലും സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജയ് ദത്തിന്റെ അച്ഛനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ സജയ്നെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാൾ ഒളിവിലാണ് എന്നാണ് സൂചന. അഭിമന്യുവിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.