Kalarcode Accident: അലക്ഷ്യമായി വാഹനമോടിച്ചു; കളർകോട് അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ പ്രതി
സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും രേഖപ്പെടുത്തുന്നതോടെ എഫ്ഐആറിൽ മാറ്റം വരുമെന്ന് പൊലീസ്.
ആലപ്പുഴ: കളർകോട് ടവേരയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 5 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ പ്രതി ചേർത്ത് പൊലീസ്. അലക്ഷ്യമായി ബസ് ഓടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
വണ്ടാനം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ 11 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ പൂര്‍ണമായും തകര്‍ന്നു. കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. ഒന്നാം വർഷ എംബിബിഎസ് വിദ്യാര്‍ത്ഥികളായ ശ്രീദീപ് (പാലക്കാട്), മുഹമ്മദ് ഇബ്രാഹിം (ലക്ഷദ്വീപ്) ,ദേവാനന്ദ്, മുഹമ്മദ് ജബ്ബാർ (കണ്ണൂർ), ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നേര്‍ക്കു നേര്‍ഇടിക്കുന്നതിലും ആഘാതം കൂടുതലാണ് സൈഡ് ഇടിക്കുമ്പോഴുണ്ടാകുന്നതെന്നും അല്ലാത്തപക്ഷം മരണസംഖ്യ ഇത്ര ഉയരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ അമിത വേഗതയും വണ്ടിയുടെ പഴക്കവും ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കരണമായിയെന്ന് ആർടിഒ ഉദ്യോഗസ്ഥൻ പറഞ്ഞു.
വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇന്നലെ രാത്രി 9 മണി കഴിഞ്ഞാണ് 11 പേരുമായി വന്ന ടവേര കാർ കെഎസ്ആർടിസി ബസുമായി കൂടിയിടിച്ചത്. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. ഇവർ സിനിമയ്ക്ക് പോകും വഴിയാണ് അപകടം നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.