ആലപ്പുഴ: ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ വാഹന ഉടമക്കെതിരെ കേസെടുത്തു. കക്കാഴം സ്വദേശി ഷാമിൽ ഖാന് എതിരെയാണ് കേസെടുത്തത്. വിദ്യാർഥികൾക്ക് നിയമവിരുദ്ധമായി വാഹനം വാടകയ്ക്ക് നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. അപകടത്തിൽ ആറ് വിദ്യാർഥികൾ മരിച്ചിരുന്നു. പതിനൊന്ന് പേരാണ് വാഹനത്തിൽ യാത്ര ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കളർകോടുണ്ടായ കാർ അപകടത്തിൽ മെഡിക്കൽ വിദ്യാർഥികൾ മരണപ്പെട്ടപ്പോൾ പരിചയത്തിന്റെ പുറത്താണ് കാർ കൊടുത്തതെന്നും വാടകയ്ക്കല്ല കൊടുത്തതെന്നുമായിരുന്നു ഉടമയുടെ വിശദീകരണം. എന്നാൽ ഷാമിൽ ഖാന്റെ വിശദീകരണം വിശ്വസനീയമല്ലെന്ന് പറഞ്ഞ് മോട്ടോർ വാഹന വകുപ്പ് ഈ വാദം തള്ളിക്കളഞ്ഞു.


ആർസി ബുക്ക് റദ്ദാക്കി മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നടപടികൾക്ക് വിധേയമാക്കും. അമ്പലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, എടത്വ പള്ളിച്ചിറ സ്വദേശി ആൽബിൻ ജോർജ്, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.