ആലപ്പുഴ: കളർകോട് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ച വിദ്യാർത്ഥിയെ പ്രതി ചേർക്കണമെന്ന് പൊലീസ് റിപ്പോർട്ട്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കാറോടിച്ച വിദ്യാർത്ഥിയെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടത്. ആലപ്പുഴ സൗത്ത് പോലീസ് ആണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥിയെ പ്രതിയാക്കണമെന്ന് പൊലീസ് റിപ്പോർട്ട്. ഗൗരി ശങ്കറിന് സംഭവിച്ച് വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അലക്ഷ്യമായി വാഹനമോടിച്ച് അപകടം വരുത്തിയതിന് ബാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം വിദ്യാർത്ഥിയെ പ്രതിയാക്കും.
അതേസമയം സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കി. പ്രാഥമിക അന്വേഷത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബസ് ഡ്രൈവർക്കെതിരെ കേസെടുത്തത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് കണ്ടെത്തുകയായിരുന്നു. കാറോടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് റദ്ദ് ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും നിലവിലെ മാനസികാവസ്ഥ പരിഗണിച്ച് ആർടിഒ നടപടികൾ പിന്നീടായിരിക്കും ഉണ്ടാകുക.
തിങ്കളാഴ്ചയാണ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടവേര കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് 5 പേർ മരിച്ചത്. സിനിമയ്ക്ക് പോകാൻ യാത്ര തിരിച്ച 11 പേരടങ്ങുന്ന സംഘത്തിന്റെ കാറാണ് അപകടത്തിൽപെട്ടത്. മരിച്ച 5 പേരുടെയും സംസ്കാരം നടത്തി. പരിക്കേറ്റ് ഗുരുതരാവസ്ഥയിലുണ്ടായിരുന്ന വിദ്യാർത്ഥികളുടെ നില മെച്ചപ്പെട്ടതായാണ് വിവരം.
COMMERCIAL BREAK
SCROLL TO CONTINUE READING
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.