ആലപ്പുഴ: കളര്‍കോട് ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി ടവേര; 5 പേർക്ക് ദാരുണാന്ത്യം!


നേര്‍ക്കു നേര്‍ഇടിക്കുന്നതിലും ആഘാതം കൂടുതലാണ് സൈഡ് ഇടിക്കുമ്പോഴുണ്ടാകുന്നതെന്നും അല്ലാത്തപക്ഷം മരണസംഖ്യ ഇത്ര ഉയരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ അമിത വേഗതയും വണ്ടിയുടെ പഴക്കവും ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കരണമായിയെന്ന് ആർടിഒ ഉദ്യോഗസ്ഥൻ പറഞ്ഞു.


ഡ്രൈവർക്ക് ലൈസൻസ് ലഭിച്ചിട്ട് വെറും 5 മാസമേ ആയിട്ടുള്ളു. കൂടാതെ 7 പേര് ഇരിക്കേണ്ട വാഹനത്തിൽ 11 പേർ കയറി ഓവർലോഡ് ആയതും അപകടത്തിന് കാരണമായിട്ടുണ്ട്.  വാഹനത്തിന്റെ ബ്രേക്ക് സിസ്റ്റത്തിന് തകരാര്‍ ഉണ്ടായിരുന്നില്ലെന്നും മഴയത്ത് പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്നും ഒപ്പം വണ്ടിക്ക് 14 വർഷത്തെ പഴക്കമുണ്ടെന്നും ആര്‍ടിഒ പറഞ്ഞു.


Also Read: 


നിലവില്‍ അപകടത്തിന്റെ ശരിക്കുള്ള കാരണമാണ് പോലീസ് അന്വേഷിക്കുന്നത്. വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.  ഇന്നലെ രാത്രി 9 മാണി കഴിഞ്ഞാണ് 11 പേരുമായി വന്ന ഇന്നോവ കാർ കെഎസ്ആർടിസി ബസുമായി കൂടിയിടിച്ചത്. അപകടത്തിൽ 5 മെഡിക്കൽ വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.  രണ്ടുപേരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ.മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്. ഇവർ സിനിമയ്ക്ക് പോകും വഴിയാണ് അപകടം നടന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.