Nehru Trophy Boat Race: പുന്നമടക്കായലിൽ ഇന്ന് ആവേശ തിരയിളക്കം; ജലമാമാങ്കത്തിൽ ആരാകും ഒന്നാമൻ?
ഉച്ച കഴിഞ്ഞു മാസ്ഡ്രില്ലിനു ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക.
കേരളത്തിലെ ഏറ്റവും വലിയ ജലമാമാങ്കങ്ങളിലൊന്നായ നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. ഉച്ചയ്ക്ക് 2ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യും. പവിലിയനിലെ നെഹ്റു പ്രതിമയിൽ പുഷ്പാർച്ചനയോടെയാണ് തുടക്കം.
രാവിലെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. ഉച്ച കഴിഞ്ഞു മാസ്ഡ്രില്ലിനു ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. ചുണ്ടൻ വള്ളങ്ങൾക്ക് നാല് ട്രാക്കിലായി അഞ്ച് ഹീറ്റ്സ് ഉണ്ടാവും. ഹീറ്റ്സിൽ മികച്ച സമയം കുറിക്കുന്ന ആദ്യ 4 വള്ളങ്ങൾ ഫൈനൽ പോരാട്ടത്തിന് ഇറങ്ങും. 3.45നാണ് ഫൈനൽ മത്സരം നടക്കുന്നത്.
Read Also: തമിഴ്നാട്ടിലെ പടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ സ്ഫോടനം
19 ചുണ്ടൻ വള്ളങ്ങളാണ് നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പിനായി മാറ്റുരയ്ക്കാൻ ഇത്തവണ എത്തുന്നത്. 9 വിഭാഗങ്ങളിലെ 74 വള്ളങ്ങളിലായി മൂവായിരത്തിലേറെ കായിക താരങ്ങൾ ജലപ്പൂരത്തിൽ പങ്കെടുക്കും. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്.
ഉച്ചയ്ക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മത്സരവും മന്ത്രി വി.എൻ വാസവൻ മാസ്ഡ്രില്ലും ഫ്ലാഗ് ഓഫ് ചെയ്യും. മൂന്ന് മണി മുതൽ സാംസ്കാരിക പരിപാടിFകളും ജല കായിക ഇനങ്ങളും നടക്കും.
വയനാട് ദുരന്തത്തെ തുടർന്ന് മാറ്റി വച്ച വള്ളം കളിയാണ് ഇന്ന് നടക്കുന്നത്. ഓഗസ്റ്റ് 10നായിരുന്നു വള്ളം കളി നടക്കേണ്ടിയിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.