Popular Fron Rally: വിദ്വേഷ മുദ്രാവാക്യം; സംസ്ഥാന സമിതി പികെ യഹിയ തങ്ങളെ റിമാൻഡ് ചെയ്തു
പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്നു യഹിയ തങ്ങൾ
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ സംസ്ഥാന സമിതി അംഗം പി കെ യഹിയ തങ്ങളെ റിമാൻഡ് ചെയ്തു. ആലപ്പുഴ അഡീഷണൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് യഹിയയെ റിമാൻഡ് ചെയ്തത്.
അതേസമയം കേസിലെ റിമാൻഡ് പ്രതികളുടെ ജാമ്യഅപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. പോപ്പുലർ ഫ്രണ്ട് ആലപ്പുഴയിൽ സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയർമാനായിരുന്നു യഹിയ തങ്ങൾ. കേസിൽ ഇതുവരെ 26 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം ഉൾപ്പെടെ 20 പേരുടെ ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്ക്ക് ശേഷം സമർപ്പിക്കും. നവാസിന്റെ റിമാൻഡ് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. തൃക്കാക്കര തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ രാഷ്ട്രീയപരമായ കാരണങ്ങളാൽ ജാമ്യാപേക്ഷയെ എതിർക്കേണ്ടതില്ലെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
എന്നാൽ കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത് ആരാണെന്നതിനെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. അതുകൊണ്ട് തന്നെ കുട്ടിയുടെ പിതാവ് അസ്‌കർഅലിയെ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങാനുള്ള ആലോചിക്കുന്നുണ്ട്. ഇതിനുള്ള നിയമോപദേശം പോലീസ് തേടിയിട്ടുണ്ട്.
ഇതിന് ശേഷമാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുക. കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട് നേതാക്കളെ വേട്ടയാടുന്നു എന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ഇടയുണ്ടെന്നാണ് രഹസ്യാനേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...