ആലപ്പുഴ: ആലപ്പുഴ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്  തുടക്കമായി. വിവിധ വിഭാഗങ്ങളിൽ നടക്കുന്ന കലോത്സവത്തിൽ 11 ഉപജില്ലകളിൽ നിന്നായി 8000ലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 4 നാൾ നീണ്ടു നിൽക്കുന്ന കലോത്സവം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലയിലെ മികച്ച കലാകാരൻമ്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ആലപ്പുഴ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമായി. നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പരിപാടി ഉദ്ഘാടനം ചെയ്തു. മികച്ച കലാകാരൻമ്മാരെ തിരഞ്ഞെടുക്കുവാനുള്ള പരിപാടിയാണ് ഇവിടെ നടക്കുന്നതെങ്കിലും മത്സരങ്ങൾ ആരോഗ്യകരമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: Gujarat Assembly Election 2022: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് 2022: ഒന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും


നൃത്ത അധ്യാപികയായ അമൃത ഗോപിനാഥ് 35 വിദ്യാർത്ഥിനികളെ അണിനിരത്തി ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തത്തോടുകൂടിയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ലജനത്തുൽ മുഹമ്മദീയ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപിക പി.ആർ.ശ്രീജ എഴുതി പോൾ ആലപ്പുഴ സംഗീതം നൽകിയ സ്വാഗത ഗാനം അധ്യാപകരും അധ്യാപക വിദ്യാർഥികളും ചേർന്ന്  ആലപിച്ചു.


ആലപ്പുഴ നഗരത്തിലെ വിവിധ സ്‌കൂളുകളിലെ 12 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. 11 ഉപജില്ലകളിൽ നിന്നായി 8,000 വിദ്യാർഥികൾ  മത്സരങ്ങളിൽ മാറ്റുരയ്ക്കും. കലോത്സവത്തിന്റെ ആദ്യ ദിവസത്തിൽ രചന മത്സരങ്ങൾ, വഞ്ചിപ്പാട്ട്, ഓട്ടൻതുള്ളൽ,ചവിട്ടുനാടകം, നങ്ങ്യാർകൂത്ത്, ചാക്യാർ കൂത്ത്, കൂടിയാട്ടിയം തുടങ്ങിയ മത്സരങ്ങൾ അരങ്ങേറി. 4 ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം ഡിസംബർ ഒന്നിന് സമാപിക്കും.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക