ആലപ്പുഴ: Alappuzha Twin Murder Case: ആലപ്പുഴയിൽ നാടിനെ ഞെട്ടിക്കുന്ന ഇരട്ട കൊലപാതകങ്ങള്‍ നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാതെ പൊലീസ് വലയുകയാണ്. പോലീസ് നിഗമനം അനുസരിച്ച്  രണ്ടുകേസുകളിലും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാരണത്താൽ പ്രതികളെ തേടിയുള്ള അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇതുവരേയും രണ്ടുകൊലപാതകങ്ങളിലും നേരിട്ട് പങ്കെടുത്ത ആരെയും പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. 


Also Read: Alappuzha Murder | ആലപ്പുഴ ഇരട്ടക്കൊലപാതകത്തിൽ ഉന്നത ​ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എഡിജിപി വിജയ് സാഖറെ


അറസ്റ്റിലായിരിക്കുന്നത് ആസൂത്രണത്തില്‍ പങ്കെടുത്തവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ്.  ഇതുവരെ ഷാന്‍ വധക്കേസില്‍ മൂന്നുപേരും രഞ്ജീത്ത് വധക്കേസില്‍ അഞ്ചുപേരും പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിലൂടെ പ്രധാന പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. 


 വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുന്നുണ്ട്. പ്രതികൾക്ക് സംസ്ഥാനത്തിന് പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് പോലീസ്.  


Also Read: Ludhiana Blast: സ്ഫോടനത്തിന് പിന്നാലെ പഞ്ചാബിൽ അതീവ ജാഗ്രതാ നിർദ്ദേശം 


പോലീസിന്റെ അന്വേഷണത്തിൽ ഷാന്‍ വധക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് സേവാഭാരതിയുടെ ആംബുലന്‍സിലാണെന്നാണ്. അതുകൊണ്ടുതന്നെ അറസ്റ്റിലായ ആംബുലന്‍സ് ഡ്രൈവര്‍ അഖിലിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തേക്കും. 


അതേസമയം രഞ്ജീത്ത് വധക്കേസില്‍ റിമാന്‍ഡിലായ പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കുമെന്നാണ് റിപ്പോർട്ട്. കൂടാതെ കസ്റ്റഡിയിലുള്ള ഷാന്‍ വധക്കേസിലെ പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ് ഇന്നും തുടരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.