ആലപ്പുഴ: Alappuzha Twin Murder: ആലപ്പുഴ (Alappuzha) നഗരസഭാപരിധിയിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്‌ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ഡിപിഐ, ബിജെപി പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ നിരോധാനജ്ഞ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അവധി പ്രഖ്യാപിച്ചിരിക്കുന്നത് ഹയർസെക്കൻഡറി തലംവരെയുള്ള സ്‌കളുകൾക്കാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇന്ന് നടത്താനിരുന്ന ചിത്രരചനാ മത്സരവും മാറ്റിവെച്ചിട്ടുണ്ട്. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായാണ്  ഇന്ന് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചിരുന്നത്.


Also Read: Alappuzha Murder | ആലപ്പുഴയിലെ ഇരട്ടകൊലപാതകം; വർ​ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് ഡിവൈഎഫ്ഐ


ഇതിനിടയിൽ നഗരത്തിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ ഇന്ന് ആലപ്പുഴയിൽ (Alappuzha) സർവകക്ഷിയോഗം ജില്ലാ കളക്‌ടർ വിളിച്ചിട്ടുണ്ട്. യോഗത്തിൽ മന്ത്രിമാരും പങ്കെടുക്കും. 12 മണിക്കൂർ ഇടവേളയിലാണ് ആലപ്പുഴയെ ഞെട്ടിച്ചുകൊണ്ട് രണ്ട് കൊലപാതകങ്ങൾ അരങ്ങേറിയത്. 


എസ്ഡിപിഐ (SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.  ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം നടന്നത്.  ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്നും ഇടിച്ചുവീഴ്ത്തിയ ശേഷമാണ് അക്രമം നടത്തിയത്. 


Also Read: SDPI Leader Murder : ആലപ്പുഴ എസ്ഡിപിഐ നേതാവിന്‍റെ കൊലപാതകത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു


ഗുരുതരമായ പരിക്കുകളോടെ ഷാനെ ആശുപത്രിയിൽ എത്തിക്കുകയും ശസ്ത്രക്രിയവരെ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് ഇവർ ആരോപിക്കുന്നത്. 


ഇതിന് ശേഷം ഇന്നലെ രാവിലെയാണ് ഒരു സംഘം രഞ്ജിത്തിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്.   താരതമ്യേന  രാഷ്ട്രീയ കൊലപാതകങ്ങൾ  കുറവായുള്ള ആലപ്പുഴ നഗരം ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.