Thiruvananthapuram : സംസ്ഥാനത്ത് വീണ്ടും ഉയർന്ന് പെട്രോൾ - ഡീസൽ വില (Petrol - Diesel Price) . പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇന്നത്തെ വർധനയോട് കൂടി തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 98.70 രൂപയായി വർധിച്ചു. കൂടാതെ ഡീസലിന്റെ വില 93.93 രൂപയായി ഉയർന്നു. കൊച്ചിയിൽ പെട്രോൾ വില 96.76 രൂപയും ഡീസൽ വില 92.11 രൂപയുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

  കേരളത്തിൽ ഓരോ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെയാണ് (ലിറ്ററിന് രൂപ അടിസ്ഥാനത്തിൽ)


തിരുവനന്തപുരം - 98.70
കൊല്ലം -98.09
പത്തനംതിട്ട -97.48
ആലപ്പുഴ - 94.05
കോട്ടയം -97.38
ഇടുക്കി -98.32
എറണാകുളം - 96.76
തൃശൂ‍ർ -97
പാലക്കാട് - 97.81
മലപ്പുറം -97.50
കോഴിക്കോട് -97.24
കണ്ണൂ‍ർ -97.12
വയനാട്- 98.03
കാസ‍ർകോട് - 97.64


ALSO READ: Petrol - Diesel Price Hike: രാജ്യത്ത് വീണ്ടും ഉയർന്ന് പെട്രോൾ വില, മുംബൈയിൽ പെട്രോൾ വില 100 കടന്നു; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ വില


രാജ്യ തലസ്ഥാനമായ ഡൽഹിയിൽ (Delhi) പെട്രോൾ വില 25 പൈസ ഉയർന്ന ലിറ്ററിന് 96.66  രൂപയായി. ഡീസൽ വില ലിറ്ററിന് 13  പൈസ വർദ്ധിച്ച് ലിറ്ററിന് 87.41  രൂപയായി.  മെയ് 4 ന് ശേഷം ഇത് ഇരുപത്തിയഞ്ചാം തവണയാണ് രാജ്യത്ത് പെട്രോൾ - ഡീസൽ വില വർധിച്ചത്. 


മുംബൈയിലും പെട്രോൾ വില ഉയർന്ന തന്നെ തുടരുകയാണ്. മുംബൈയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 102.82 രൂപയാണ്. മുംബൈയിലെ ഡീസൽ വില  ലിറ്ററിന് 94.84 രൂപയാണ്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 97.91 രൂപയും ഡീസലിന്റെ ഒരു ലിറ്ററിന്റെ വില 94.04 രൂപയുമാണ്.


ALSO READ: Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ


കഴിഞ്ഞ 26 ദിവസത്തിനിടയ്ക്ക് വൻ വർധനയാണ് രാജ്യത്തെ പെട്രോൾ ഡീസൽ വിലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 26 ദിവസങ്ങൾക്കുള്ളിൽ 1 ലിറ്ററിന് പെട്രോളിന് വർധിച്ചത് 6.34 രൂപയും ഒരു ലിറ്റർ ഡീസലിന് 6.63 രൂപയുമാണ്.


ALSO READ: Petrol Diesel Price: ഡീസലിന് പിന്നാലെ പെട്രോളും സർവകാല റെക്കോർഡ് വിലയിൽ


ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക