Thiruvananthapuram : Kerala University നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. നിലവിലെ കോവിഡ് സാഹചര്യത്തിൽ കേരള ഗവർണറും സർവകലശാലയുടെ ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലിനെ തുടർന്നാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റാൻ തീരുമാനമെടുത്തത്. വിദ്യാർഥി പ്രസ്ഥാനങ്ങളുടെയും അവശ്യത്തെ പരിഗണിച്ചുമാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനമെടുത്തത്. യൂണിവേഴ്സിറ്റിയുടെ പരീക്ഷ കൺട്രേളറാണ് വിവരം അറിയിച്ചത്. പുതുക്കി തിയതി പിന്നീട് അറിയിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ തിരുവനന്തപുരം എംപി ശശി തരൂർ ട്വിറ്ററിലൂടെ ഇക്കാര്യത്തിൽ കേരള സർക്കാരിന്റെയും ഗവർണറുടെയും ശ്രദ്ധ ക്ഷണിച്ചു വരുത്തിയിരുന്നു. കെടിയു വിന്  പിന്നാലെയെ കേരള യൂണിവേഴ്സിറ്റി പരീക്ഷകൾ മറ്റിവെച്ചത്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയും പരീക്ഷകൾ മാറ്റിവെക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.