തിരുവനന്തപുരം: രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ വർധന. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് വില 104.63 രൂപയാണ്. ഡീസലിന് 95.99 രൂപയും. കൊച്ചിയിൽ പെട്രോളിന് 102.72 രൂപയും ഡീസലിന് 95.85 രൂപയുമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോഴിക്കോട് ഇന്ന് പെട്രോൾ ലിറ്ററിന് 103.23 രൂപയും ഡീസലിന് 96.37 രൂപയുമാണ് വർധിച്ച വില. കേരളത്തിൽ താരതമ്യേനെ കുറഞ്ഞ ഡീസൽ വിലയുള്ളത് എറണാകുളത്തും, കൂടിയ വില തിരുവനന്തപുരത്തുമാണ്.പെട്രോൾ വിലയിൽ കൊല്ലം ആണ് മുൻപന്തിയിൽ ഏറ്റവും കുറവ് എറണാകുളത്തുമാണ് ഇപ്പോൾ.


Also Read: LPG Price Hike: പാചക വാതക വില കുതിക്കുന്നു; സിലിണ്ടറിന് കൂടിയത് 43.5 രൂപ! 


ഒന്നിടവിട്ട ദിവസങ്ങളിലാണ് സംസ്ഥാനത്ത് വില വർധന ഉണ്ടാവുന്നത്. ഇത് വലിയ തോതിൽ പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്. കഴിഞ്ഞ ജൂണിലായിരുന്നനു സംസ്ഥാനത്ത് പെട്രോളിൻറെ വില നൂറിലേക്ക് എത്തിയത്. തിരഞ്ഞെടുപ്പ് വന്നതോടെ പിന്നീട് കാര്യമായ മാറ്റം വിലയിൽ ഉണ്ടായിരുന്നില്ല.


Also Read: Alert: Bank Holidays in October 2021: ഒക്ടോബറിൽ 15 ദിവസം ബാങ്കുകൾക്ക് അവധി, ശ്രദ്ധിക്കുക 


ക്രൂഡ് ഒായിലിൻറെ വിലയിലെ വർധനയാണ് അന്താരാഷ്ട്ര വിപണയിൽ ഇന്ധനവിലയിലെ മാറ്റം എന്നാണ് വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം പ്രതിപക്ഷ പാർട്ടികളടക്കം കേന്ദ്രത്തോട് അനുമതി ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.