ഏറ്റുമാനൂർ - കോട്ടയം പാതയിൽ മേൽപാലത്തിന്റെ അറ്റകുറ്റപ്പണി; ട്രെയിനുകൾ വഴിതിരിച്ചുവിടും
ട്രെയിനുകൾ വഴി തിരിച്ചുവിടുന്നതിനെ തുടർന്ന് എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഏറ്റുമാനൂർ-കോട്ടയം റെയിൽവേ മേൽപാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വഴി തിരിച്ചുവിടും. നാളെയാണ് കോട്ടയം വഴി പോകേണ്ട ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുക. സെക്കന്ദരാബാദിൽ നിന്ന് പുറപ്പെടുന്ന സെക്കന്ദരാബാദ്-തിരുവനന്തപുരം സെൻട്രൽ ശബരി എക്സ്പ്രസ് (17230), തിരുവനന്തപുരം-ന്യൂഡൽഹി കേരള സൂപ്പർ ഫാസ്റ്റ് (12625), മംഗളൂരു സെൻട്രൽ-നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649), കന്യാകുമാരി-പൂനെ എക്സ്പ്രസ് (16382) എന്നീ ട്രെയിനുകളാണ് ബുധനാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടുന്നത്. ട്രെയിനുകൾ വഴി തിരിച്ചുവിടുന്നതിനെ തുടർന്ന് എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഷൊർണൂർ-നിലമ്പൂർ റെയിൽപാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ ചെറുകര റെയിൽവേ ഗേറ്റ് അടച്ചിടും. ഇതുവഴി വാഹന ഗഗാതഗതം പൂർണമായി നിരോധിക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വാഹനങ്ങൾ കടത്തിവിടില്ല. ഇതിന് പകരമായി പുളിങ്കാവ്-ചീരട്ടാമല, പുലാമന്തോള്‍-ഓണപ്പുട-അങ്ങാടിപ്പുറം, അങ്ങാടിപ്പുറം-പരിയാപുരം റോഡുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...