തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി!!


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ് (Corona Virus) ജാഗ്രതയുടെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാര്‍ എല്ലാ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധി പ്രഖ്യപിച്ചിരിക്കുന്നത്. രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികള്‍ക്ക് പുറമെയാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. 


കൊറോണ വൈറസ് ലോക്ക്ഡൌണ്‍: ചെറുകിട വ്യാപാരികള്‍ പ്രതിസന്ധിയില്‍


സാമൂഹിക അകലം (Social Distancing), മാസ്ക് (Mask) ഉള്‍പ്പടെയുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു വേണം മറ്റ് ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍. ഇതുറപ്പാക്കാന്‍ എല്ലാ ബാങ്ക് മാനേജര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ കണ്ടയ്ന്‍മെന്‍റ് സോണുകളിലെ ബാങ്കുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. 


ഇനിയും ഒരറിയിപ്പുണ്ടാകുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ബാങ്ക് അവധി തുടരും. COVID 19 പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമാണിത്. കണ്ടയ്ന്‍മെന്റ്-ക്രിട്ടിക്കല്‍-ബഫര്‍ സോണുകളില്‍ ബാങ്ക് അല്ലെങ്കില്‍ ബാങ്കിംഗ് അനുബന്ധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. 


ഹാന്‍ഡ്‌ സാനിറ്റൈസറുകള്‍ക്ക് വില കൂടുമോ?


അതേസമയം, 11,066 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. വെള്ളിയാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 791 പേര്‍ക്കാണ്. സംസ്ഥാനത്തെ കൊറോണ വൈറസ് പ്രതിദിന കണക്കിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. 


കേരളത്തിലെ 14 ജില്ലകളിലും സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 42 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതും സംസ്ഥാനത്ത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.