ചാനൽ ച‌ർച്ചകളിൽ ഇടത് സർക്കാരിനെയും പോലീസിനെയുമടക്കം കടന്നാക്രമിക്കുന്ന ജോർജ് ജോസഫിനെതിരെയാണ് സിപിഎം ‌നേതാവും ചർച്ചകളിലെ സ്ഥിര സാന്നിധ്യവുമായ  അഡ്വ. അരുൺ കുമാർ ഗുരുതര ആരോപണം ഉയർത്തിയത്. റിട്ടയേർഡ് എസ് പിയെന്ന സ്ഥാനത്തിലാണ് ജോർജ് ജോസഫ് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നത്. എന്നാൽ എസ് പിയാകാതെ എങ്ങനെയാണ് റിട്ടയേർഡ് എസ് പിയാവുന്നതെന്നാണ് അരുൺ കുമാറിന്‍റെ ചോദ്യം.  രേഖകൾ സഹിതം നിരത്തിയാണ് ഫെയ്സ്ബുക്കിലൂടെ  ജോർജ് ജോസഫിനെതിരായ ആക്ഷേപം. സർവീസിൽ ഇരുന്നപ്പോൾ നേരിട്ട ശിക്ഷാ നടപടികളും രേഖയിൽ അക്കമിട്ട് പറയുന്നു. ആഭ്യന്തര വകുപ്പ് രേഖകൾ പ്രകാരം ജോർജ് ജോസഫിന് ഐപിഎസ് നൽകിയിട്ടില്ല. ഡി വൈ എസ് പി  റാങ്കിലാണ് പ്രവർത്തിച്ചത്. സർവീസ് രേഖകൾ പ്രകാരം എസ് പിയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടില്ലെന്നും രേഖയിൽ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പോസ്റ്റിന്‍റെ പൂർണ രൂപം


ചാനൽ ചർച്ചകളിൽ LDF ഗവൺമെൻറിനെയും പോലീസിനെയും പ്രത്യേകിച്ച് CPIM നെ  വിമർശിക്കാനായി വിവിധ ചാനലുകൾ കെട്ടി എഴുന്നൂള്ളിച്ച്  ഇരുത്തിയിരിക്കുന്ന ഈ "റിട്ട. എസ്.പി "  ശ്രീ ജോർജ് ജോസഫ് നെ നിങ്ങൾ അറിയുമോ? ഇദ്ദേഹം റിട്ട. എസ്.പി എന്ന പേരിൽ കഴിഞ്ഞ 10 വർഷമായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നു. വലിയ മാതൃക പോലീസുകാരനായി ചാനൽ റൂമിൽ ഇരുന്നു തള്ളുന്ന ഈ മാന്യനെ കുറിച്ച് അന്വേഷിച്ചു. അപ്പോൾ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
ശ്രീ. ജോർജ്ജ് ജോസഫ് , മന്നുശ്ശേരി, ഉപ്പുതറ PO, ഇടുക്കി എന്ന അഡ്രസിലുള്ള  ഇദ്ദേഹം സർവ്വീസ് ജീവിതത്തിൽ ഒരിക്കലും എസ്.പി ആയിട്ടില്ല.
സർവ്വീസ് ജീവിതത്തിൽ എസ്.പി ( സൂപ്രണ്ട് ഓഫ് പോലീസ് ) ആകാത്തയാൾ എങ്ങനെ റിട്ട. എസ്.പി ആകും?
സർവ്വീസിൽ ഇരുന്നപ്പോൾ ചെയ്ത വിവിധ തോന്നിവാസങ്ങളുടെ പേരിൽ താഴെ പറയുന്ന നടപടികൾ ഏറ്റുവാങ്ങി.
25/09/1982-  സർവ്വീസിൽ നിന്ന് ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തു.
04/12/81 - ൽ 6 മാസത്തേക്ക് ഇൻക്രിമെന്റ് തടഞ്ഞു.
1.01.85 - വാർഷിക വേതന വർദ്ധനവ് 3 വർഷത്തേക്ക് തടഞ്ഞ് ഉത്തരവായി.
04.04. 92 മുതൽ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തു.
17.06.94 ൽ അടുത്ത വാർഷിക വേതന വർദ്ധനവ് 1 വർഷത്തേക്ക് തടഞ്ഞ് വീണ്ടും ഉത്തരവായി.
26.07.94 - ലെ ഉത്തരവ് പ്രകാരം ഒരു Censure നൽകിയിട്ടുണ്ട്.
07.10. 94- അടുത്ത വാർഷിക വേതന വർദ്ധനവ് 1 വർഷത്തേക്ക് തടഞ്ഞ് വീണ്ടും ഉത്തരവായി.