കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പ്രതി അസഫാക് ആലം കുട്ടിയുടെ തന്നെ ടീഷർട്ട് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ക്രൂരവുമായ മുറിവുകൾ കുട്ടിയുടെ മൃതദേഹത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഫൊറൻസിക് വിദഗ്ധരുടെ മെഡിക്കൽ ബോർഡ് രൂപീകരിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ടും ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, പി.രാജീവ്, എം.ബി.രാജേഷ് എന്നിവർ നേരിട്ടെത്തിയാണ് ധനസഹായം കൈമാറിയത്. കുട്ടിയുടെ കുടുംബത്തിന്‌ പത്ത്‌ ലക്ഷം രൂപ ധനസഹായം നൽകാനുള്ള സർക്കാർ തീരുമാനം സംബന്ധിച്ച‌ ഉത്തരവ്‌ കൈമാറി. രണ്ട്‌ ദിവസത്തിനകം തുക കളക്ടറുടെ അക്കൗണ്ടിലെത്തുകയും, മാതാപിതാക്കളുടെ സംയുക്ത അക്കൗണ്ട്‌ തുടങ്ങി കൈമാറും. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി രാജീവ്‌, അൻവർ സാദത്ത്‌ എം എൽ എ, ജില്ലാ കളക്ടർ എൻ എസ്‌ കെ ഉമേഷ്‌ എന്നിവരും ഒപ്പമുണ്ടായിരുന്നു.


Also Read: Operation FOSCOS: ഓപ്പറേഷന്‍ ഫോസ്‌കോസ്: ലൈസന്‍സില്ലാത്ത 2305 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി


അതിനിടെ, കൊലപാതകത്തിന് പ്രതി ഉപയോഗിച്ച ടീഷർട്ട് തിരിച്ചറിയാൻ കോടതിയുടെ അനുവാദത്തോടെ കുട്ടിയുടെ മാതാവിന്റെ സഹായം തേടാൻ അന്വേഷണ സംഘം തീരുമാനിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മെഡിക്കൽ ബോർഡിന്റെ വിദഗ്ധ നിഗമനങ്ങളും വെള്ളിയാഴ്ച എറണാകുളം പോക്സോ കോടതിയിൽ അന്വേഷണ സംഘം സമർപ്പിക്കും. അസഫാക് തനിച്ചാണ് കൊലപാതകം നടത്തിയതെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം. ഇന്ന് വെെകീട്ട് മൂന്നരയോടെ അസഫാക്കിനെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തെളിവെടുപ്പില്‍ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.