കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ഥി ശ്രദ്ധയുടെ മരണത്തെ തുടര്‍ന്നുണ്ടായ വിദ്യാർത്ഥി സമരത്തിൽ സർക്കാർ ഇടപെടുന്നു. പ്രശ്നപരിഹാരത്തിനായി ഇന്ന് രണ്ട് മന്ത്രിമാർ നേരിട്ടെത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, സഹകരണ മന്ത്രി വി എൻ വാസവൻ എന്നിവരാണ് ചർച്ചക്കെത്തുക. മാനേജ്മെന്റുമായും വിദ്യാർത്ഥികളുമായും മന്ത്രിമാർ ചർച്ച നടത്തും. രാവിലെ 10 മണിക്കാണ് ചർച്ച. ഇന്നലെ (ജൂൺ 6) എംഎൽഎയുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ സർക്കാർ നേരിട്ട് ഇടപെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം അമൽ ജ്യോതി സമരത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത രം​ഗത്തെത്തിയിരുന്നു. കോളേജിൽ നടന്ന സമരം ചില തൽപരകക്ഷികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണെന്ന് വികാരി ജനറാൽ ബോബി അലക്സ്‌ മണ്ണം പ്ലാക്കൽ പറഞ്ഞു. ബഹളങ്ങൾ ഉണ്ടാക്കുകയും എല്ലാം നശിപ്പിക്കുകയും ചെയ്യുന്നത് കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. ക്രിസ്ത്യൻ സ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്നും വികാരി ജനറൽ കുറ്റപ്പെടുത്തി.


Also Read: Sradha Satheesh Death: ശ്രദ്ധ 16 പേപ്പറുകളിൽ 12-ലും പരാജയപ്പെട്ടു;ബഹളങ്ങൾ ഉണ്ടാക്കുന്നതിന് പിന്നിൽ കൃത്യമായ അജണ്ടയെന്ന് വികാരി ജനറൽ


 


ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കോളേജ് അധികൃതർ പറഞ്ഞു. കുട്ടി തൂങ്ങുകയാണ് ചെയ്തതെന്ന് ആശുപത്രിയിലെ ഡോക്ടർമാരെ കൃത്യമായി അറിയിച്ചിരുന്നു. ശ്രദ്ധ വീട്ടിൽ നിന്ന് വന്ന് തൊട്ടടുത്ത ദിവസമാണ് ഇത് സംഭവിച്ചത്. പരീക്ഷാ ഫലം വന്നപ്പോൾ ശ്രദ്ധ 16 പേപ്പറുകളിൽ 12 പേപ്പറിലും പരാജയപ്പെട്ടിരുന്നുവെന്നുമാണ് കോളജ് അധികൃതരുടെ വാദം.


ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജിലെ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായ ശ്രദ്ധ കോളേജിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ്‌ ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ മാനേജ്മെന്റിനെതിരെ പ്രതിഷേധം തുടരുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.