ഗുരുവായൂരപ്പൻറെ ഗജ സമ്പത്തിൻറെ കാക്കുന്ന സുഖ ചികിത്സ രഹസ്യം
ആരോഗ്യ സംരക്ഷണത്തിനും ശരീരപുഷ്ടിക്കും വേണ്ടി ശാസ്ത്രീയമായി നയ്യാറാക്കിയ സമീകൃത ആഹാരം പ്രത്യേക ചിട്ടയോടെ നൽകുന്നതാണ് സുഖ ചികിത്സയുടെ പ്രധാന സവിശേഷത.
മൂന്നു പതിറ്റാണ്ടിൻ്റെ പാരമ്പര്യമുണ്ട് ഗുരുവായൂർ ദേവസ്വത്തിൻറെ ഗജ പരിപാലന പദ്ധതിക്ക്.സാമൂതിരി രാജാവിൻറെ കാലത്ത് ആരംഭിച്ചെങ്കിലും ശാസ്ത്രീയമായ രീതിയിൽ സുഖചികിൽസ വിശേഷാൽ ചടങ്ങായി തുടങ്ങുന്നത് 1990 കളിലാണ്. ഇന്നത് ലോക വെറ്ററിനറി ഭൂപടത്തിൽ ഇടം പിടിച്ച ചികിൽസാ ക്രമമായി മാറി കഴിഞ്ഞു.
സമീകൃത ആഹാരം പ്രത്യേക ചിട്ടയോടെ
ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ശരീരപുഷ്ടിക്കും വേണ്ടി ശാസ്ത്രീയമായി നയ്യാറാക്കിയ സമീകൃത ആഹാരം പ്രത്യേക ചിട്ടയോടെ നൽകുന്നതാണ് സുഖ ചികിത്സയുടെ പ്രധാന സവിശേഷത.ഇതിന് പ്രത്യേക ഘട്ടങ്ങളുണ്ട്. ചികിൽസ തുടങ്ങും മുൻപേ ആനകളുടെ രക്തവും പിണ്ടവും ശേഖരിക്കും. ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും.കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി വിലയിരുത്തും.ചികിൽസയ്ക്ക് മുന്നോടിയായി വിര നിർമ്മാർജ്ജനത്തിനായുളള മരുന്നുകളും നൽകും.
ചികിത്സയുടെ ഭാഗമായി വിശദമായ തേച്ച് കുളി, മരുന്നുകൾ അടങ്ങുന്ന ആഹാരക്രമം,വ്യായാമം എന്നിവയുണ്ടാകും. ഓരോ ആനയുടെയും പ്രത്യേകത മനസിലാക്കി വിദഗ്ധ സമിതിയാകും ആഹാരക്രമം തീരുമാനിക്കുക.സുഖചികിൽസാനന്തരം ആനകളുടെ അഴകളവുകളിലും മാറ്റം പ്രത്യക്ഷമാണ്.. തൂക്കത്തിൽ തന്നെ250 മുതൽ 300 കിലോഗ്രാം വർധന ഉണ്ടാകുന്നുണ്ട്. ഗജ പരിപാലനത്തിലെ ഗുരുവായൂർ ദേവസ്വം മാതൃക ആന സുഖചികിൽസാ രംഗത്ത് ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.
അരി മുതൽ അയൺ ടോണിക്ക് വരെ
3960 കിലോ അരി, 1320 കിലോ ചെറുപയർ / മുതിര,1320 കിലോ റാഗി, 132 കിലോ അഷ്ട ചൂർണ്ണം, 330 കിലോ ച്യവനപ്രാശം, 132 കിലോ മഞ്ഞൾ പൊടി, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുന്ന ചികിത്സ ഒരു മാസം നീണ്ടു നിൽക്കും.
37 കൊമ്പൻമാരും 2 മോഴയും 5 പിടിയാനയും ഉൾപ്പെടെ 44 ആനകളാണ് ദേവസ്വത്തിൽ. 30 ആനകൾ സുഖചികിൽസയിൽ പങ്കെടുക്കുന്നുണ്ട്. മദപ്പാടുള്ള 14 ആനകൾക്ക് മദകാലം കഴിഞ്ഞ് ചികിൽസ നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...