കന്റോണ്‍മെന്റ്‌ ഹൗസിൽ പ്രതിപക്ഷ നേതാവിനെ കാണന്‍ എത്തുന്നവർക്ക് ഏറെ കൗതുകം ഉണർത്തുന്ന ഒരു കാഴ്ച ഉണ്ട്. ഇവിടുത്തെ ജീവനക്കാർ വളർത്തുന്ന നാല് നാല് വാത്ത കോഴികളാണ് അത്. അരയന്നത്തോടെ ഏറെ സാമ്യമുള്ള ഇവ അവിടെ എത്തുന്നവരുടെ എല്ലാവരുടെയും ശ്രദ്ധ കേന്ദ്രമാണ്. കന്റോണ്‍മെന്റ്‌ ഹൗസിലെ സ്ഥിര താമസക്കാർ കൂടിയാണ് ഈ നാല് വാത്ത കോഴികൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അകത്ത് എന്ത് വലിയ രാഷ്ട്രിയ ചർച്ചകൾ നടന്നാലും ഇവർ പുറത്തിങ്ങനെ നടന്നു കൊണ്ടിരിക്കും. ആരോടും ഒരു പരിഭവമോ പിണക്കമോ ഇല്ല. ഇടക്ക് ഒരു മഴ ലഭിച്ചാൽ പിന്നെ ഹാപ്പിയാണ്.  ആരെങ്കിലും അടുത്തു വന്നാൽ ചെറിയ കുറുമ്പു കാണിക്കുകയും ചെയ്യും. ആദ്യം മുൻ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയുടെയുടെ കൂടെ ക്ലിഫ് ഹൗസിലായിരുന്നു നാലു പേരും.. പിന്നീട് വിഡി സതീശൻ പ്രതിപക്ഷ നേതാവ് ആയതോടെ  ആണ് ഇവർ കന്റോണ്‍മെന്റ്‌ ഹൗസിൽ എത്തുന്നത്.


അലങ്കാര ജല പക്ഷിയായാണ് പൊതുവെ വാത്തകളെ ഉപയോഗിക്കാറ്. ഇവ നന്നായി മനുഷ്യനുമായി ഇണങ്ങി ജീവിക്കുമെന്ന് കണ്ടു പിടിച്ചത് ഈജിപ്റ്റുകാരണ് പിന്നെ ലോകത്തെങ്ങുമുള്ള ആളുകൾ ഇതിനെ വളർത്താൻ തുടങ്ങി. കാഴ്ച്ചയിൽ അരയന്നത്തിനോട് ഏറെ സാമ്യമാണ് ഇതിന്.


അതു കൊണ്ട് തന്നെ വാത്തകളെ അരയന്നമായി പലരും തെറ്റിധരിക്കാറുമുണ്ട്. ഇറച്ചി ആവശ്യങ്ങൾക്ക് വേണ്ടിയും വാത്തയെ വളർത്താറുണ്ട്. പ്രതിപക്ഷ നേതാവിനെ കാണാൻ എത്തുന്നവരുടെ ശ്രദ്ധ കേന്ദ്രം കൂടിയാണ് ഇവ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.