പാഴാക്കാൻ സമയമോ അധ്വാനമോ ഇല്ല എന്ന തിരിച്ചറിവിലാണ്  ബേപ്പൂരിലെ ഒരുപറ്റം സ്ത്രീകൾ മെഴുക് നിർമ്മിതികളിലേക്ക് തിരിഞ്ഞത്.
വിനോദ  സഞ്ചാരവകുപ്പിന്റെ  കീഴിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ നടത്തിയ പരിശീലനവും കൂടിയായതോടെ പുതിയ ഐഡിയകൾക്ക് പിറവിയായി.


COMMERCIAL BREAK
SCROLL TO CONTINUE READING

മെഴുകുതിരി നിർമാണത്തിൽ കാര്യമായ പുതുമയൊന്നും ഇല്ലാത്ത സമയത്ത് ഇതെന്തിന് എന്ന ചോദ്യം സ്വാഭാവികമായ അവരെയും അലട്ടിയിരുന്നു. അതാണ് സുഗന്ധം പരത്തുന്ന മെഴുകുതിരികളുടെ പിറവിക്ക് പിന്നിൽ. ഇതിനൊപ്പം ഹോട്ടലുകളിലും ,മറ്റു പരിപാടികളിലും ഉപയോഗിക്കുന്ന പ്രത്യേക തരം കസ്റ്റമർ സൗഹൃദ  മെഴുകുതിരികളും കൂടി ആയപ്പോൾ ബിസിനസ് ഉഷാർ.



Also Read: ആരോഗ്യം നിലനിർത്താൻ ഭക്ഷണത്തിൽ പഴങ്ങൾ  ഉൾപ്പെടുത്തുന്നത് നല്ലതാണ്
 ബേപ്പൂരിലെ കാൻഡിൽ ക്വീൻ  ഹെർബൽ  കാൻഡിലെ വനിതാ കൂട്ടായ്മയുടെ വിജയത്തിന് കുറുക്കു വഴികൾ ഒന്നുമില്ലായിരുന്നു കഠിന പ്രയത്നം കൊണ്ടാണ് തങ്ങളുടെ പ്രൊഡക്ടിനെ അവർ മാർക്കറ്റിൽ എത്തിച്ചത്.ഉത്തരവാദിത്ത ടൂറിസം മിഷനാണ് ഈ വനിതാ കൂട്ടായ്മക്കാവശ്യമായ എല്ലാ പരിശീലനങ്ങളും നൽകിയത്. ഇപ്പോൾ ഉൽപ്പന്നങ്ങളുടെ മാർക്കറ്റിങ്ങ് സഹായവും ഉത്തരവാദിത്ത ടൂറിസം മിഷൻ നൽകുന്നു.


തുളസിയും, കഞ്ഞികൂർക്കലും, ആര്യവേപ്പും, പൊതീനയും , അയമോദകവും, കാപ്പിപൊടിയും,ഗ്രാമ്പൂവും, കറുവപ്പട്ടയും, മഞ്ഞളും,,തൊട്ടാവാടിയും,പൂവാംകുറു ന്നിലയും, ബേപ്പൂർ ബീച്ചിലെ   മണലും, ഷെല്ലുകളും കൂടി ചേരുന്ന തോടെ ഹെർബൽ പ്ലസ് സുഗന്ധം പരക്കുന്ന മെഴുകുതിരികൾ റെഡി.


Also Read: കൂട്ടം ചേർന്ന് മുതലയെ ആക്രമിക്കാൻ ശ്രമിച്ച് സിംഹങ്ങൾ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 



ജെസിത,ഐശ്വര്യ, ഷീജ, അഞ്ചു,മിനി, എന്നീ അഞ്ച്  വനിതകളാണ് സംരംഭത്തിന് പിന്നിൽ.20  രൂപ മുതൽ 250  വരെയുള്ള പല വിലയിലും സവിശേഷതയിലുമുള്ള മെഴുകുതിരികൾ RT മിഷൻ യൂണിറ്റായ  ക്യാൻഡിൽ ക്യൂനിൽ ലഭ്യമാണ്‌.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.