വിനോദ സഞ്ചാരികള്‍ക്ക് ഏറെ കൗതുകകരമായ കാഴ്ച്ചകള്‍ സമ്മാനിച്ച് ഇരവികുളം നാഷണല്‍ പാര്‍ക്കിൽ പുതിയതായി പിറന്ന വരയാട്ടിന്‍ കുഞ്ഞുങ്ങൾ. മനുഷ്യരുമായി സമ്പർക്കം പുലർത്താത്ത ജീവിവർഗമാണ് വരയാടുകളെങ്കിലും ഇരവികുളം നാഷണല്‍ പാര്‍ക്കിലെ വരയാടുകൾ സഞ്ചാരികളോട് കൂട്ടു കൂടുന്നവയും ഇണങ്ങുന്നവയും ആണ്. വിനോദ സഞ്ചാരികളുടെ വരവും നിരന്തരമായ സമ്പർക്കവും ഇവയെ മനുഷ്യരോട് ഇണക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് വരയാടുകളുടെ പ്രത്യകത?


വരയാടുകൾ തമിഴ്നാടിന്റെ സംസ്ഥാനമൃഗം കൂടിയാണ് എങ്കിലും എണ്ണത്തിൽ ഇവ കൂടുതലുള്ളത് കേരളത്തിലാണ്. ഇരവികുളം ദേശീയോദ്യാനം വംശനാശം സംഭവിക്കുന്ന വരയാടുകളുടെ  സംരക്ഷണം പ്രധാന  ലക്ഷ്യമാക്കിയുള്ളതാണ്.ദേശീയോദ്യാനത്തിലെ രാജമല,പന്തുമല തുടങ്ങിയ ഭാഗങ്ങളിൽ ഇവയെ കൂടുതലായി കണ്ടു വരുന്നു. ഇന്‍റർ നാഷണൽ യൂണിയൻ ഫോർ കൺസർവേഷന്‍  ഓഫ് നേച്ചറിന്റെ റെഡ് ലിസ്റ്റിലുള്ള വംശനാശ ഭീഷണി നേരിടുന്ന  മൃഗമാണ് വരയാടുകൾ. 


ആട് വർഗങ്ങളിൽ തന്നെ വരയാട് വിഭാഗം കാണപ്പെടുന്നതും ലോകത്ത് ആകെ ഇരവികുളത്ത് മാത്രമാണ്.വരയാട് തമിഴ്നാടിന്റെ സംസ്ഥാന മൃഗം  കൂടിയാണ്. പശ്ചിമഘട്ടത്തിൽ കേരളവും തമിഴ്നാടും പങ്കിടുന്ന വനമേഖലയിൽ  ഇവ കൂടുതലായി കാണപ്പെടുന്നു.ചെങ്കുത്തായ പാറകൾക്ക് മുകളിലൂടെ വളരെ വേഗം നടന്നു കയറുന്ന വരയാടുകൾ കാഴ്ചക്കാർക്ക്  കൗതുകം ഉണ്ടാക്കും.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഉണ്ടായ അനിയന്ത്രിതമായ വേട്ടയാടൽ ഈ ജീവിവർഗത്തിന്റെ വലിയ ഒരു ശതമാനത്തെ തന്നെ ഇല്ലാതാക്കി.


തണുപ്പുള്ളതും വരണ്ടതുമായ കാലാവസ്ഥ ഇഷ്ടമുള്ളവയാണ് വരയാടുകൾ.കാഴ്ചയിൽ സാധാരണആടുകളോട് തന്നെ ഇവക്ക് രൂപസാദൃശ്യം ഉണ്ട്.എങ്കിലും വലിപ്പത്തിലും നിറത്തിലും ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു.ആണാടുകൾക്ക് 100 കിലോ ഗ്രാം വരെ ഭാരവും പെണ്ണാടുകൾക്ക് 60 കിലോഗ്രാം വരെ ഭാരവും ഉണ്ടാവും.പ്രായപൂർത്തിയാകാൻ ഇവക്ക് 16 മാസം  എടുക്കുന്നു.9 വ‌ർഷം വരെയാണ് പരമാവധി ആയുസ്സ്.2500 ഓളം വരയാടുകൾ ഇരവികുളം നാഷണല്‍ പാര്‍ക്കിൽ ഉണ്ടെന്നാണ് കണക്കുകൾ.നീലഗിരി താർ‌ എന്നും വരയാടുകൾ അറിയപ്പെടുന്നു.


ആട് വർഗത്തിൽപ്പെട്ടതാണെങ്കിലും  കാടുകളിൽ കാണപ്പെടുന്നത് കൊണ്ട് കാട്ടാടുകൾ എന്നും ഇവയെ വിളിക്കാറുണ്ട്.വേനൽ തെളിയുമ്പോൾ മാത്രമാണ് ഇവ പുറത്തിറങ്ങാറുള്ളത്.വരയാട് എന്ന പേര് ഇവക്കുണ്ടായതും തമിഴിൽ നിന്നാണ്.തമിഴിൽ വരൈ എന്ന വാക്കിന്റെ അർഥം പാറയെന്നാണ്.പാറമുകളിൽ താമസിക്കുന്ന ആട് എന്ന് അർഥത്തിൽ ഇത് വരയാടായി മാറി.ക‌ൃത്യമായ പരിചരണവും പരിപാലനവും  കൊണ്ട് വംശമറ്റു പോയ വരയാടുകളെ സംരക്ഷിക്കുകയാണ് ഇവിടെ.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.