അമ്പലപ്പുഴ:  രോഗിയായ ഭാര്യയ്ക്ക് മരുന്ന് വാങ്ങാൻ വരുമാന മർഗമില്ലാതെ ദുരിതത്തിലാണ് വൃദ്ധനായ മുഹമ്മദ് ഇസ്മായിൽ (Muhammed Ismayil).  യാതന നിറഞ്ഞ ജീവിതം അനുഭവിക്കുന്ന മുഹമ്മദിന് ആകെ ആശ്വാസം എന്നു പറയുന്നത് സർക്കാർ റേഷനരി മാത്രമാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചില ദിവസങ്ങളിൽ ഈ റേഷനരി (Ration) വിറ്റാണ് മുഹമ്മദ് ഭാര്യക്ക് മരുന്ന് വാങ്ങുന്നത് തന്നെ.  താമസം വാടക വീട്ടിലാണ്.  ഇവരുടെ ദയനീയാവസ്ഥ അറിയാവുന്ന വീട്ടുടമയായ ഇക്ബാൽ വാടക വാങ്ങാറില്ലയെന്നത് വലിയ ആശ്വാസമാണ്.  മുഹമ്മദിന്റെ ഭാര്യയായ ഷമീമ ആറ് വർഷത്തിലേറെയായി തലച്ചോറിൽ രക്തം കട്ടപ്പിടച്ചതിനെ തുടർന്ന്  ശരീരം തളർന്ന നിലയിലാണ്.  ദിവസവും മരുന്നും ഇൻസുലിനും ഷമീമയ്ക്ക് വേണം കൂടാതെ കിടപ്പായതിനാൽ ഡയപ്പർ ഉൾപ്പെടെ വേണം.  


Also Read: ഇന്ന് സ്വര്‍ഗവാതില്‍ ഏകാദശി; ഇന്നേ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം 


മുൻപ് മത്സ്യ കച്ചവടവും, കൂലിപ്പണിയുമൊക്കെയായിരുന്നു മുഹമ്മദ് ഇസ്മായിലിന്റെ പണി എന്നാൽ ഹൃദ്രോഗം ബാധിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ഇപ്പോൾ ജോലിയ്ക്ക് പോകാനും കഴിയുന്നില്ല.  ഷമീമ (Shameema) ചെമ്മീൻ പീലിങ് തൊഴിലാളിയായിരുന്നു.  മൂന്ന് പെൺമക്കളെയും വിവാഹം കഴിച്ചയച്ചു.  ഇളയമകൾ സജീനയാണ് ഇവരെ നോക്കുന്നത്.  


ഇവർക്ക് വീട് വെക്കാൻ പഞ്ചായത്ത് രണ്ട് ലക്ഷം രൂപ അനുവദിച്ചുവെങ്കിലും മൂന്ന് സെന്റ് സ്ഥലം കണ്ടെത്തി നൽകൻ സാധിക്കാത്തതിനാൽ സ്വന്തമായിട്ടൊരു വീട് എന്ന ഇവരുടെ സ്വപ്നം വെറും സ്വപ്നമായി തന്നെ നിലകൊള്ളുകയാണ്.  ഷമീമയുടെ പേരിൽ സൗത്ത് ഇന്ത്യൻ ആലപ്പുഴ ശാഖയിൽ അക്കൗണ്ട് ഉണ്ട്. 


Account Number: 0145053000012193
IFSE Code: SIBL0000145
Phone No. 9744721818


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy