അമ്പൂരി കള്ളിക്കാട് പ്രദേശങ്ങള്‍ അതീവ പരിസ്ഥിതി ലോല മേഖലയാക്കുന്നതിനെതിരെ പ്രതിഷേധവുമായി അമ്പൂരി ആക്ഷൻ കൗണ്‍സിൽ. പ്രദേശത്തെ പരിസ്ഥിതി ലോലമാക്കിയാൽ ജനങ്ങളുടെ മേൽ നിയന്ത്രണവും നിരോധനവും ഉണ്ടാകും. വന നിയമങ്ങൾ റവന്യൂ ഭൂമിയിൽ വരുന്നത് ജനങ്ങളെ കൂടുതൽ ദുരതത്തിലാക്കമെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിനെതിരെ ചെവ്വാഴ്ച്ച വഴുതക്കാട്ടെ ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്സിലെക്ക് ബുഹുജന പ്രക്ഷോപം സംഘടിപ്പിക്കുമെന്നും അമ്പൂരി ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രദേശത്തെ പരിസ്ഥിതി ലോലമാക്കി ഇപ്പോള്‍ കരട് വിഞ്ജാപനമാണ് ഇറക്കിയിട്ടുള്ളത്. ഇത്  അന്തിമാകുന്നതിന് മുമ്പ് പ്രതിഷേധത്തിലൂടെ എതിർപ്പ് കേന്ദ്ര സർക്കാറിനെയും സംസ്ഥാന സർക്കാറഇനെയും അറയിക്കാനാണ് ആക്ഷൻ കൗണ്‍സിലിന്റെ തീരുമാനം. ഫീല്‍ഡ് പരിശോധന നടത്താതയാണ് ഇത്തരത്തിൽ ഒരു തീരുമാനം അധികൃതർ സ്വീകരിച്ചതെന്നും ഇവർ പറയുന്നു.


 നെയ്യാര്‍ വന്യജീലി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ കാർഷിക ജനവാസ മേഖലകളാണ്. അമ്പൂരി കള്ളിക്കാട് മേഖലകളിലെ ഉപഗ്രഹചിത്രങ്ങളെ ആധാരമാക്കി തയ്യാറാക്കിയ ഭൂവിനിയോഗമാപ്പും വ്യക്തമാക്കുന്നത് പ്രദേശം ഇപ്പോൾ പരിസ്ഥിതിലോല മേഖലകളും, ജനവാസമേഖലയും, കൃഷി ഇടങ്ങളും കൂടികവർന്നിരിക്കുന്നു വെന്നാണ്. നെയ്യാറിന്റെ തീരത്തിന് 50 മീറ്റർ വരെ അതിർത്ഥിവീടുകളുമുണ്ട്. ഇതിനെ ഇക്കോ സെൻസിറ്റീവ് സോൺആക്കി മാറ്റുക എന്നത് അപ്രായോഗീകമാണെന്നും ആക്ക്ഷൻ കൗൺസിൽ പറയുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.