തൃശൂർ: തൃശൂരിൽ രോഗിയുമായി വന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടോടെ തൃശൂർ - കാഞ്ഞാണി റോഡില്‍ ഒളരി അശോക നഗറിന് സമീപം ആയിരുന്നു  അപകടം. തൃശ്ശൂര്‍ തളിക്കുളം സ്വദേശി തൗഹീബ (42) ഇവരുടെ മക്കളായ മുഹമ്മദ് നസിൽ (14), മുഹമ്മദ് നാസിൽ(9) അയൽവാസി വിജയലക്ഷ്മി, സ്കൂട്ടർ യാത്രികനായ അനീഷ്,  ആംബുലൻസ് ഡ്രൈവർ തൃത്തല്ലൂർ സ്വദേശി ശൈലേഷ്, സഹായി ചേറ്റുവ സ്വദേശി ഫൈസൽ  എന്നിവർക്കാണ് പരിക്കേറ്റത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമ്പത് വയസുകാരൻ നാസിലിന് പന്ത് കളിക്കുമ്പോൾ പരിക്കേറ്റതിനെ തുടർന്ന് തളിക്കുളത്തെ ആശുപത്രിയിൽ നിന്നും തൃശൂരിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ വരുമ്പോഴായിരുന്നു അപകടം.  ഏങ്ങണ്ടിയൂരിലെ ടോട്ടല്‍ കെയര്‍ ആംബുലന്‍സ് ആണ് അപകടത്തില്‍ പെട്ടത്. ആംബുലൻസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ തൃശ്ശൂരിലെ ഒളരി, ജൂബിലി മിഷൻ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


ALSO READ: Bus Accident : തൃശൂരിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു


ഉദയനഗർ ട്രാൻസ്ഫോർമറിന് സമീപം വഴിയോരത്ത് ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്നു ബൈക്ക് യാത്രികനായ അനീഷ്. ആംബുലന്‍സ് ആദ്യം ഒരു കാറില്‍ തട്ടുകയും തുര്‍ന്ന് നിയന്ത്രണം വിട്ട് ബെെക്കില്‍ ഇടിച്ച് മറിയുകയായിരുന്നു. വേഗതയിൽ നിരങ്ങി നീങ്ങിയ ആംബുലൻസ് ഇരുമ്പിന്‍റെ വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ തകർന്നു. വൈദ്യുതി ലൈൻ തകരാറിലായതിനെ തുടർന്ന് മേഖലയിൽ ഏറെ നേരം വൈദ്യുതി വിതരണം നിലച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.