Kozhikode Accident: കോഴിക്കോട് ആംബുലൻസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; 8 പേർക്ക് പരിക്ക്
Kozhikode Accident: സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും ചെയ്തു.
കോഴിക്കോട്: ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കോഴിക്കോട് -വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെ 7:45 ഓടെയായിരുന്നു അപകടം.
Also Read: സംസ്ഥാനത്ത് ചൂട് കനക്കുന്നു; ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ആംബുലന്‍സും എതിരെ വരുകയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സുമായി ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു ഒപ്പം ട്രാവലറിന്‍റെയും. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവർ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read: മണിക്കൂറുകൾക്കുള്ളിൽ ശനി ഉദയം; ഈ രാശിക്കാരുടെ തലവര തെളിയും!
ഇന്നലെ തിരുവനന്തപുരത്തെ പാലോട് കെഎസ്ആർടിസി ബസും മോട്ടോർ സൈക്കിളും ഇടിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം. പാലോട് സ്വദേശികളായ സുഭാഷ്, അനി എന്നിവരാണ് മരിച്ചത്. തെങ്കാശിക്ക് പോയ കെഎസ്ആർടിസി ബസാണ് ഇടിച്ചത്. സംഭവം നടന്നത് ഇന്നലെ രാത്രിയായിരുന്നു. രാത്രി 9:40 നായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഭാഷും അനിലും സംഭവ സ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞിരുന്നു.
Also Read: ബുധന്റെ രാശിമാറ്റത്തിലൂടെ നീചഭംഗ രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!
അമിത വേഗതയിലെത്തിയ സ്‌കൂട്ടർ എതിർദിശയിൽ വന്ന ബസിന് മുന്വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇരുവരുടേയും മൃതദേഹം പാലോട് സിഎച്ച്സിഎസി ആശുപത്രിയിലാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy