മലപ്പുറം: രോഗിയുമായി പോയ ആംബുലന്‍സിനെ തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചതിനെ തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോ​ഗി കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു. വളാഞ്ചേരി കരേക്കാട് വടക്കേപീടികയില്‍ ഖാലിദ് (35) ആണ് മരിച്ചത്. സൈക്കിളിൽ നിന്ന് വീണ് പരിക്കേറ്റ കുട്ടിയെയുംകൊണ്ട് ആശുപത്രിയിലേക്ക് വരികയായിരുന്നു കാറുകാരന്‍ എന്നാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

നെഞ്ചുവേദനയും ശ്വാസതടസ്സവുമായി പടപ്പറമ്പിലെ ആശുപത്രിയിലായിരുന്ന ഖാലിദിന്റെ ആരോ​ഗ്യനില മോശമായതിനെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങാടിപ്പുറം മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് മുന്നില്‍വന്ന കാര്‍ സൈഡ് കൊടുക്കാതെ വഴി തടസ്സപ്പെടുത്തിയതായി ആംബുലന്‍സ് ഡ്രൈവര്‍ അബ്ദുള്‍ അസീസ് പെരിന്തല്‍മണ്ണ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മേല്‍പ്പാലം കഴിഞ്ഞ് ആംബുലന്‍സ് കാറിനെ മറികടന്നപ്പോള്‍ ആംബുലൻസ് ഡ്രൈവര്‍ കാറുകാരോട് അസഭ്യം പറഞ്ഞതായാണ് കാറിലുണ്ടായിരുന്നവർ ആരോപിക്കുന്നത്.


ALSO READ: തിരുവനന്തപുരം വെമ്പായത്ത് കിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി


ആശുപത്രിയിലെത്തി ആംബുലന്‍സിൽ നിന്ന് ഖാലിദിനെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ കാറുകാരന്‍ പിന്തുടർന്നെത്തി ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. ഇതുകാരണം തീവ്രപരിചരണ വിഭാഗത്തിലേക്ക് ഖാലിദിനെ മാറ്റാൻ വൈകി. ഐസിയുവിൽ പ്രവേശിപ്പിച്ച് അരമണിക്കൂറിനുള്ളില്‍ ഖാലിദ് മരിച്ചു. പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ പടപ്പറമ്പ് പാങ്ങ് സ്വദേശി അസീസും ചികിത്സയിലാണ്.


സൈക്കിളില്‍ നിന്ന് വീണു പരിക്കേറ്റ തന്റെ മകനുമായി അയല്‍വാസിയും ജ്യേഷ്ഠനും ഭാര്യയും ആശുപത്രിയിലേക്ക് പുറപ്പെട്ടതാണെന്നും വഴിമധ്യേയാണ് സംഭവമെന്നും തിരൂര്‍ക്കാട് സ്വദേശിയായ കാറുടമ പറയുന്നു. കരേക്കാട് വടക്കേപീടിയേക്കല്‍ കുഞ്ഞാലിക്കുട്ടിയുടെയും ഫാത്തിമക്കുട്ടിയുടെയും മകനാണ് എന്‍ജിനീയറായ ഖാലിദ്. ഭാര്യ: ഫാസില. മക്കള്‍: മുഹമ്മദ് ആത്തിഫ്, മുഹമ്മദ് ആസിം. സഹോദരങ്ങള്‍: ഖദീജ, ഖന്‍സ, ഖൈറുന്നീസ, ഖാലിദ ഫര്‍സാന.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.